മലപ്പുറം: SKSSF ജില്ലാ പ്രതിനിധി സമ്മേളനത്തി ന്റെ ഭാഗമായി ഒക്ടോബര്‍ 3ന് ബുധന്‍ വൈകു. 4 മണിക്ക് താനൂര്‍ വ്യാഭാ രഭവന്‍ ഓഡിറ്റോറി യത്തില്‍ സാരഥി സംഗമവും സമ്മേളനസംഘാടകസമിതി രൂപീകരണവുംനടന്നു. ഡിസംബര്‍ അവസാനത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനപ്രഖ്യാപനം ഒക്‌ടോബര്‍ 10ന് എടവണ്ണപ്പാറയിലും പ്രചാരണ ഉദ്ഘാടനം 18ന് പൊന്നാനിയിലുമാണ് സംഘടിപ്പിക്കുന്നത് . എടപ്പാള്‍, വളാഞ്ചേരി, പൊന്നാനി, തിരുന്നാവായ, തിരൂര്‍, വൈലത്തൂര്‍, വളവന്നൂര്‍, കോട്ടക്കല്‍, വേങ്ങര, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി, പരപ്പനങ്ങാടി, താനൂര്‍ മേഖലകളിലെ സാരഥികള്‍ സംബന്ധിക്കും.
മജീദ് ഫൈസി ഇന്ത്യന്നൂര്‍, റവാസ് ആട്ടീരി, സാജിദ് മൗലവി തിരൂര്‍, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, കെ.കെ. ഇല്ല്യാസ് വെട്ടം പ്രംസഗിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനവും പി.എം.റഫീഖ് അഹ്മദ് സ്വാഗതവും വി.കെ. ഹാറൂണ്‍ റശീദ് നന്ദിയും പറഞ്ഞു.