സിയാറത്ത്, ശൈഖുനാ കാളമ്പാടി ഉസ്താദ്, തൃപ്പനച്ചി ഉസ്താദ് അനുസ്മരണങ്ങള്‍, ഉദ്ഘാടന സംഗമം, പ്രമേയ പ്രഭാഷണം, പഠനം, പദ്ധതി, ലീഡേഴ്‌സ് ഡിബേറ്റ,് സെമിനാര്‍ എന്നിവ വിവിധ സെഷനുകളിലായി നടക്കും. സംസ്ഥാന പ്രസിഡന്‍ര് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പി. ഉബൈദുള്ള എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശാഹുല്‍ ഹമീദ് മേല്‍മുറി, സത്താര്‍ പന്തല്ലൂര്‍, ഡോ: ഫൈസല്‍ ഹുദവി, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മൂതൂര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
സംഘാടക സമിതി യോഗത്തില്‍ സത്താര്‍ പന്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം ചുഴലി, ശമീര്‍ ഫൈസി ഒടമല, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് സ്വാഗതവും അശിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.