ചേളാരി : പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒരു ഉത്തരവിലൂടെ നിരോധിച്ച കേരളാ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. നിരിവധി ആരോഗ്യ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാക്കിയിരുന്നതും വൃത്തികെട്ട തെരുവുകള്‍ സൃഷ്ടിച്ചതുമായിരുന്നു പൊതു സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം.ബസ് സ്റ്റാന്റുകള്‍ക്കടുത്തും, പാതയോരങ്ങളിലും വിസര്‍ജനം നടത്തുന്നത് കേരളത്തില്‍ വര്‍ദ്ദിച്ചു വരികയായിരുന്നു. വിനോദ സഞ്ചാരികളെ പരിഗണിച്ചാണെങ്കില്‍ പോലും പൊതു സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം നിരോധിച്ച നടപടി പരിഷ്‌കൃതവും അഭിമാനകരവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തീശീന്‍ അഭിപ്രായപ്പെട്ടു.
ബസ് സ്റ്റാന്റുകളിലും പൊതു സ്ഥലങ്ങളിലും മതിയായ സൗകര്യങ്ങളും, വെള്ളവും ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അവരുടെ ആരോഗ്യ ഫണ്ടില്‍ നിന്ന് തുക വകയിരുത്തി പദ്ദതികള്‍ ആസൂത്രണം ചെയ്യണമെന്നും, മൂത്ര മൊഴിക്കുന്നതിന് ചാര്‍ജ് ഈടാക്കുന്ന നടപടി ആക്ഷേപാര്‍ഹമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ചീഫ് ഖാരിഅ് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എ.ടി.എം.കുട്ടി മൗലവി, കെ.സി.അബൂബക്കര്‍ മൗലവി, അലവി ഫൈസി സംസാരിച്ചു.