സാമൂഹിക അസമത്വം ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി: ജസ്റ്റിസ് സച്ചാര്‍
ദേശീയ സമ്മേളനം ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ ഉദ്‌ഘാടനം ചെയ്യുന്നു. സമ്മേളന പ്രതിനിധികള്‍ക്കൊപ്പം സംഘടനാ നേതാക്കളെയും കാണാം.. |

കേരളത്തിലെ മുസ്‌ലിംകള്‍ നേടിയെടുത്ത ശാക്തീകരണ പ്രക്രിയ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വ്ഘ്‌നമാകാത്ത കേരളത്തിലെ മദ്രസാസംവിധാനം അതില്‍ ഏറ്റവും അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എന്‍. എ. ഹാരിസ് എം. എല്‍. എ, മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം സിറാജ് ഇബ്രാഹിം സേട്ട്, അല്‍ അമീന്‍ കോളേജ് അസി. സെക്രട്ടറി പ്രൊഫ. വൈ. അസീസ് അഹമ്മദ്, കര്‍ണ്ണാടക സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് എം. കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന “ ഔര്‍ വിഷന്‍”, “ദഅവ: സാമൂഹിക ശാക്തീകരണത്തിന്റെ നയരൂപീകരണം” എന്നീ സെഷനുകളിലായി എസ്. കെ. എസ്. എസ്. എഫ് ദേശായ കണ്‍വീനര്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, പി. കെ. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ശറഫുദ്ധീന്‍ ഹുദവി തുടങ്ങിയവര്‍ പ്രബന്ധമവതരിപ്പിച്ചു. സയ്യിദ് സീദ്ദീഖ് തങ്ങള്‍, പി. എം. അബ്ദുല്‍ ലത്തീഫ് ഹാജി, സാലിഹ് കൊയ്യോട്, നാസര്‍. ടി, ശംസുദ്ധീന്‍ കൂടാളി, ടി. മുഹമ്മദ്, ഹനീഫ് കെ. ആര്‍.പുരം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മംഗലാപുരം ഖാസി ത്വാഖാ അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ അഹമ്മദ് ഫൈസി, ഡോ. എന്‍.എ. മുഹമ്മദ്, നാസര്‍ െൈഫസി, എ.ബി. ഖാദര്‍ ഹാജി, വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിക്കും.