ദുബൈ SKSSF മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി



ദുബൈ: എസ്.കെ.എസ്.എസ്.എഫ് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹും ശിഹാബ് തങ്ങള്‍ മൂന്നാം ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് അനുസ്മരണ സംഗമവും ദുആയും സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹംസ മൗലവിയുടെ അദ്യക്ഷതയില്‍ ദുബൈ സുന്നി സെന്റ്രര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഹുദവി ഉത്ഘാടനം ചെയ്തു. സംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി സെക്രെട്ടറി ഹൈദര്‍ അലി ഹുദവി , എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹക്കീം ഫൈസി ,എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി സെക്രെട്ടറി ഷറഫുദീന്‍ പൊന്നാനി , ഹുസ്സൈന്‍ ദാരിമി എന്നിവര്‍ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി ഇല്യാസ് വെട്ടം സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ എടക്കുളം നന്ദിയും പറഞ്ഞു.