കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും റേഡിയോവിലും തത്സമയ സംപ്രേഷണം
കോഴിക്കോട്: അഹ് ലു സുന്നത്തി വല്‍ ജമാഅത്തിന്റെ പാത കൈവിട്ട് ചില മൌലവിമാരെ പിന്തുടര്‍ന്ന് ജീവിക്കേണ്ടി വന്ന മുജാഹിദുകളുടെ ദുര്‍ഗതിയും വിശ്വാസ വൈകല്യങ്ങളും വിശദീകരിച്ച് ഇന്ന് (വ്യാഴം)കോഴിക്കോട് ടൌണ്‍ഹാളില്‍ എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കും.
ഉച്ചക്ക് 2മണിമുതല്‍ മുജാഹിദുകള്‍ക്ക് വഴിതെറ്റിയതെവിടെ എന്ന വിഷയത്തില്‍ നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ എം.പി മുസ്തഫല്‍ ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, എം.ടി അബു ബകര്‍ ദാരിമി, മുസ്തഫ അശ്രഫി കക്കുപ്പടി, സലിം ഫൈസി ഇര്‍ഫാനി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. വഹാബിസത്തിന്‍റെ വികൃത മുഖം വ്യക്തമാക്കുന്ന ക്ലിപ്പ് സഹിതമുള്ള വിശദീകരണങ്ങളും പ്രഭാഷണങ്ങളും തത്സമയം ( ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടു മണി മുതല്‍ ) കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും ഇന്റര്‍നെറ്റ് റേഡിയോ വിലും ലഭ്യമായിരിക്കുമെന്നും ലൈവിനു ശേഷം നടക്കുന്ന പതിവ് ചര്‍ച്ചകളിലും ശംശയ നിവരണങ്ങളിലും ആര്‍ക്കും പങ്കെടുക്കാമെന്നും അട്മിന്‍സ് ഡസ്ക് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് www
.keralaislamicroom.com സന്ദര്‍ശിക്കുക.