കമ്പ്യൂട്ടര്‍ പണിമുടക്കുമോ? നമുക്ക് പരിശോധിക്കാം ..

അല്യൂറോണ്‍ എന്ന വൈറസിന്‍റെ  ആക്രമണത്തിലൂടെ ലോകത്തെ  ലക്ഷണക്കണക്കിന് കമ്പ്യൂട്ടറുകല്‍ പണിമുടക്കിയേക്കുമെന്ന ഭീതിയിലാണ് ലോകമിന്ന്. 
വൈറസ് ഭീകരന്‍ ലോകത്തെത്തുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറും ഒരുപക്ഷേ പണിമുടക്കിയേക്കാം. ഈ സാഹചര്യത്തില്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ കമ്പ്യൂട്ടറുകള്‍ ഷട്ട്ഡൗണ്‍ ചെയ്യുന്നതാണ് നല്ലതെന്നാണ് എഫ് ബി ഐ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെങ്കിലും ചില പൊടിക്കൈകള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകള്‍ നിശ്ചലമാകുന്നതില്‍ നിന്നും രക്ഷിച്ചേക്കാം. 
മുന്‍പ് മാര്‍വാര്‍ ആക്രമങ്ങള്‍ക്കിരയായ കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാതെ വരുമെന്നുമുള്ള മുന്നറിയിപ്പ് എഫ് ബി ഐ നല്‍കിയിരുന്നു. അതേസമയം എടി ആന്റ് ടി, ടൈം വാര്‍ണര്‍ കേബിള്‍ പോലുള്ളവ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. അതേസമയം ഇന്റര്‍നെറ്റ് കണക്ഷന്‍ പിന്നീട് ലഭിക്കണമെങ്കില്‍ ഈ വൈറസുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടി വരും. വൈറസ് ആക്രമണത്തെ ചെറുക്കാനുള്ള മുന്‍കരുതലുകളും എഫ്ബിഐ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോള് കമ്പ്യൂട്ടറുകള്‍ നിശ്ചലമാകുമെന്നാണ് മുന്നറിയിപ്പുള്ളത്.
കമ്പ്യൂട്ടറുകറുകള്‍ പണിമുടക്കാതിരിക്കാനായി ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ഡിഎന്‍എസ് ചേഞ്ചര്‍ വൈറസ് കയറിയിട്ടുണ്ടോ എന്ന് ചെക് ചെയ്യുക എന്നതാണ്. ആന്റി വൈറസുകള്‍ക്ക് ഈ വൈറസുകളെ ചെറുക്കാന്‍ കഴിയില്ലെന്നും, അതുകൊണ്ട് തന്നെ വൈറസ് ആക്രമണതില്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളും അപകടത്തിലാകുകയും ചെയ്‌തേക്കും.
കമ്പ്യൂട്ടറുകള്‍ അപകടത്തിലാണോ എന്ന് പരിശോധിക്കാന്‍ http://www.dns-ok.us/ എന്ന വെബ്ബ്‌സൈറ്റില്‍
 കമ്പ്യൂട്ടറുകള്‍ അപകടത്തിലാണോ എന്ന് പരിശോധിക്കാന്‍ http://www.dns-ok.us/ എന്ന വെബ്ബ്‌സൈറ്റില്‍
നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും സന്ദര്‍ശിക്കുകയാണെങ്കില്‍. ഈ പേജിന്റെ ബാക്ക്ഗ്രൗണ്ട് ചിത്രം പച്ചയാണെങ്കില്‍ നിങ്ങളുടെ സിസ്റ്റം സേഫ്റ്റിയാണെന്ന് ഉറപ്പിക്കാം. എന്നാല്‍ ഇത് ചുകപ്പാണെങ്കില്‍ നിങ്ങളുടെ സിസ്റ്റം വൈറസ് ഇന്‍ഫെക്‌റ്റെഡ് ആണെന്നാണ് അര്‍ത്ഥം
എന്നാല്‍ ചുവപ്പാണെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും എഫ് ബി ഐ നല്‍കുന്നുണ്ട്. കമ്പ്യൂട്ടറില്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ http://www.dcwg.org/fix/ വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ച് വൈറസ് സ്‌കാനര്‍ റിമൂവല്‍ സോഫ്റ്റ് വെയറുകള്‍ സൗജന്യമായി ഉപയോഗിച്ച് കമ്പ്യൂട്ടറിലെ വൈറസ് ബാധ മാറ്റിയെടുക്കാവുന്നതാണ്. ഇതിനുള്ള സജ്ജീകരണങ്ങള്‍ എഫ്ബിഐ ഒരുക്കി കഴിഞ്ഞിട്ടുമുണ്ട്.