പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ യതീംഖാന 35-ാം വാര്‍ഷികം

മലപ്പുറം: മുസ്‌ലിം ആത്മീയ ആചാര്യനായിരുന്ന പാണക്കാട് പൂക്കോയതങ്ങളുടെ സ്മരണയ്ക്കായി സ്ഥാപിച്ച പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാനയുടെ 35-ാം വാര്‍ഷികം വിവിധ പരിപാടികളോടെ നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുഹമ്മദ്‌ഫൈസി പത്രസമ്മേളനത്തില്‍ അറിയിച്ചു.
35-ാം വാര്‍ഷിക സമ്മേളനപദ്ധതിയുടെ ഭാഗമായി ശരീഅത്ത് കോളേജ്, വനിതാ അറബി കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനും പെണ്‍കുട്ടികള്‍ക്കായുള്ള അനാഥമന്ദിരത്തിന് ജൂലായില്‍ തന്നെ തറക്കല്ലിടാനും തീരുമാനിച്ചു. 
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷം തിങ്കളാഴ്ച ഏഴുമണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. 2012 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനപരിപാടികള്‍ ആസൂത്രണം ചെയ്തതായി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മന്‍സൂര്‍ കോയ തങ്ങള്‍ അറിയിച്ചു.