ഹജ്ജ്‌:; തിരഞ്ഞെടുക്കപ്പെട്ടവര്‍ 31ന്‌ മുമ്പ്‌ ബാക്കി പണമടയ്ക്കണം


കരിപ്പൂര്‍: സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി വഴി ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശവിനിമയം, മുന്‍കൂര്‍ വിമാന ചാര്‍ജ്‌ എന്നിവയ്ക്കായി അപേക്ഷയോടൊപ്പം നേരത്തെ അടച്ച 51,000 രൂപയ്ക്കു പുറമെയുള്ള തുക 31 മുമ്പ്‌ അടയ്ക്കണമെന്ന്‌ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി അറിയിച്ചു.  ഓരോ കാറ്റഗറിയിലും പെട്ടവര്‍ താഴെ വിവരിച്ച പ്രകാരം തുക അടയ്ക്കണം.
ഗ്രീന്‍ കാറ്റഗറി 1,10,850 രൂപ, അസീസിയ 82,200 രൂപ. ഈ വര്‍ഷത്തെ സൌദി റിയാലുമായുള്ള രൂപയുടെ വിനിമയനിരക്ക്‌ 15.2346 ആയി നിശ്ചയിച്ചിട്ടുണ്‌ട്‌. പേ ഇന്‍ സ്ലിപ്പില്‍ കവര്‍ നമ്പറും ബാങ്ക്‌ റഫറന്‍സ്‌ നമ്പറും മുഴുവന്‍ അപേക്ഷകരുടെ പേരും അടയ്ക്കുന്ന തുകയും വ്യക്തമായി എഴുതണം. 
ഒരു കവറില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുണെ്‌ടങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടയ്ക്കണം. അപേക്ഷകര്‍ക്കു ലഭിച്ച കാറ്റഗറി പ്രകാരമുള്ള തുകതന്നെ അടയ്ക്കണം. പേ ഇന്‍ സ്ലിപ്പിന്റെ ഹജ്ജ്‌ കമ്മിറ്റിക്കുള്ള കോപ്പി ചീഫ്‌ എക്‌സി. ഓഫിസര്‍, ഹജ്ജ്‌ കമ്മിറ്റി ഓഫ്‌ ഇന്ത്യ, ഹജ്ജ്‌ ഹൌസ്‌ 74, എം.ആര്‍.എ മാര്‍ഗ്‌ (പാല്‍ടണ്‍ റോഡ്‌ ) മുംബൈ–400001 എന്ന വിലാസത്തില്‍ രജിസ്‌റ്റര്‍ തപാലിലാണ്‌ അയക്കേണ്‌ടത്‌്‌. 
പേ ഇന്‍ സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി (പില്‍ഗ്രിം കോപ്പി) അപേക്ഷകന്‍ സൂക്ഷിക്കേണ്‌ടതും വിമാനയാത്രാ സമയത്തു കൈയില്‍ കരുതേണ്‌ടതുമാണ്‌.