സമസ്ത മദ്‌റസാമുഅല്ലിംകള്‍ക്ക് 15 ലക്ഷം രൂപ ധനസഹായം

Samasthalayam Chelari's profile photoതേഞ്ഞിപ്പലംസമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 173 അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് ജൂലൈ മാസത്തില്‍ പതിനഞ്ച് ലക്ഷം രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 53 പേര്‍ക്ക് 7,34,700 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 88 പേര്‍ക്ക് 5,65,200 രൂപയും രോഗചികിത്സാര്‍ത്ഥം 17 പേര്‍ക്ക് 79,000 രൂപയും, അടിയന്തരസഹായമായി 2 പേര്‍ക്ക് 20,000 രൂപയും വിധവാ സഹായമായി 3 പേര്‍ക്ക് 30,000 രൂപയും കിണര്‍ നിര്‍മിക്കുന്നതിന് 5 പേര്‍ക്ക് 15,000 രൂപയും കക്കൂസ് നിര്‍മിക്കുന്നതിന് രണ്ടാള്‍ക്ക് 6000 രൂപയും അവശതാസഹായമായി 3 പേര്‍ക്ക് 15,000 രൂപയുമായി മൊത്തം 14,64,900 രൂപയാണ് സഹായമായി നല്‍കുന്നത്.
മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ഉദ്ഘാടനം ചെയ്തു. എം.അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ.എം. ശരീഫ് ദാരിമി, കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്, കെ.സി.അഹ്മദ് കുട്ടി മൗലവി കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും മാനേജര്‍ എം.എ. ചേളാരി നന്ദിയും പറഞ്ഞു.