ആത്മീയ ചൂഷകരെ കരുതിയിരിക്കുക : കെ.എം.എസ് മൌലവി തിരൂര്‍ |
ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ബഹ്‌റൈന്‍ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് |
മനാമ : ആത്മീയ ചൂഷകരെ വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് യുവ പണ്‌ഢിതനും വാഗ്മിയുമായ കെ.എം.എസ് മൌലവി തിരൂര്‍ പ്രസ്‌താവിച്ചു. “ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്” എന്ന പ്രമേയത്തില്‍ നടന്ന വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിയ ബഹ്‌റൈന്‍ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നുവദ്ധേഹം.
വിശ്വാസികള്‍ക്ക് അത്യന്തിക വിജയം കരസ്ഥമാക്കാന്‍ ആത്മീയത അനിവാര്യമാണ്. നമുക്ക് മുമ്പില്‍ മാതൃകാ ജീവിതം കാഴ്‌ച വെച്ച മുന്‍ഗാമികളുടെ ജീവിതം അതാണ് നമ്മെ ത്യര്യപ്പെടുത്തുന്നത്. എന്നാല്‍ അവരുടെ ജീവിതമാര്‍ഗം കൈവിട്ട് ഭൌതികാഢംഭരങ്ങളെ പുല്‍കി നടക്കുന്ന ചില പണ്‌ഢിത വേഷധാരികള്‍ സമുദായത്തിനപമാനമാണ്.
സമൂഹ സ്വീകാര്യത ലഭ്യമായ ബഹുമാന്യരായ ആത്മീയനേതാക്കളെ തള്ളിപ്പറഞ്ഞു സ്വയം നേതാവ് ചമഞ്ഞു നടക്കുന്നവര്‍ നമ്മുടെ ആത്മീയത ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അവരെ കരുതിയിരിക്കേണ്ടതും സമുദായത്തെ ബോധവത്‌കരിക്കേണ്ടതും വിശ്വാസികളുടെ കടമയാണെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
ഹമദ് ടൌണിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം കാവനൂര്‍ മുഹമ്മദ് മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
നൌഷാദ് വാണിമേല്‍ അദ്ധ്യക്ഷനായിരുന്നു. പര്യടന സന്ദേശ-ത്തിന്റെയും സിഡിയുടെയും പ്രകാശനം ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര സെക്രട്ടറി കളത്തില്‍ മുസ്ഥഫ ഏരിയാ സെക്രട്ടറി ഫിറോസിന് നല്‍കി നിര്‍വ്വഹിച്ചു. കേന്ദ്ര കമ്മറ്റി പൂറത്തിറക്കിയ കുറ്റപത്രത്തിന്റെ വിവരണത്തിന് ശിഹാബ് കോട്ടക്കല്‍ നേതൃത്വം നല്‍കി. അസീസ് റഹ് മാനി, മരക്കാര്‍ കിണാശ്ശേരി, ഷാജഹാന്‍ പരപ്പം പൊയില്‍, സകരിയ്യ എടച്ചേരി, മുഹമ്മദലി ചങ്ങരം കുളം. വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച് നടന്ന പര്യടനം മനാമ, ഹൂറ, ഗുദൈബിയ, സനാബിസ്, റഫ, ജിദാലി, ഹിദ്ദ്, മുഹറഖ് തുടങ്ങിയ വിവിധ ഏരിയാ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് ഹമദ് ടൌണില്‍ സമാപി ച്ചത്.
വിവിധ ഏരിയകള്‍ക്കൊപ്പം സമാപന ചടങ്ങിലും ബഹ്‌റൈന്‍ സമസ്‌തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും കേന്ദ്ര–ഏരിയ നേതാക്കള്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി ഉബൈദുല്ലാ റഹ് മാനി സ്വാഗതവും സെക്രട്ടറി മൌസല്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.