കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊല്ലം ജില്ലാ മദ്രസാ ഫെസ്റ്റിന്റെ സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ശിഹാബുദ്ധീന്‍ മുസ്ലിയാര്‍ അല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ആയൂര്‍ പെരിവള്ളൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റൊറിയത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ കൊല്ലൂര്‍വിള, കരുനാഗപ്പള്ളി, അഞ്ചല്‍ എന്നീ മേഖലകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.വിജയികള്‍ക്കുള്ള സമ്മാനദാനം സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്.അഹ്മദ് ഖൈല്‍ നിര്‍വഹിച്ചു.