കാസര്‍കോട്
: സമൂഹ
മധ്യത്തില്‍ നടന്നുവരുന്ന
അധാര്‍മ്മികതള്‍,
അനാചാരങ്ങള്‍,
വിവാഹ ധൂര്‍ത്തുകള്‍,
വിവാഹത്തിന്‍റെ
പേരില്‍ റോഡ് തടസ്സപ്പെടുത്തി
ജനങ്ങളെ പീഡിപ്പിക്കുക
തുടങ്ങിയ അപകടകരമായ
പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ
ചെയ്യാനും ജനങ്ങള്‍ ഉണര്‍ന്ന്
പ്രവര്‍ത്തിക്കണമെന്ന്
സുന്നീ മഹല്ല് ഫെഡറേഷന്‍
ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം
അബ്ദുല്ല ആവശ്യപ്പെട്ടു.
വിവാഹം കൈമുതലാക്കി
അതിലൂടെ ലാഭമുണ്ടാക്കാന്‍
ശ്രമിക്കുന്നവരെ നിയമത്തിന്
മുന്നില്‍ കൊണ്ടുവരണം.
എല്ലാ മഹല്ല്
ജമാഅത്തുകളും ഇത്തരം വിഷയങ്ങളില്‍
ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന്
ചെര്‍ക്കളം ആവശ്യപ്പെട്ടു. SMF സംസ്ഥാന
വ്യാപകമായി നടത്തുന്ന
ബോധവല്‍ക്കരണത്തിന്‍റെ
ഭാഗമായി ചെര്‍ക്കള മുഹ്‌യുദ്ദീന്‍
ജുമുഅത്ത് പള്ളി മഹല്‍
കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള
പരിപാടി ചെര്‍ക്കള പാണക്കാട്
സയ്യിദ് ശിഹാബ് തങ്ങള്‍ നഗറിലെ
ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ
ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. അബൂ
ഹന്നത്ത് കുഞ്ഞുമുഹമ്മദ്
മൗലവി വിഷയം അവതരിപ്പിച്ചു.
സി.എം.അബ്ദുല്‍
ഖാദര്‍, സി.എച്ച്.
മുഹമ്മദ്കുഞ്ഞി
ചായിന്‍റടി, സി.എം.എ.
ഖാദര്‍ ഹാജി,
മുഹമ്മദ്കുഞ്ഞി
ഹാജി ചെര്‍ക്കള, സി.കെ.
മുഹമ്മദ്കുഞ്ഞി,
ബഷീര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.