ഇരിക്കൂര്‍ റെയിഞ്ച് ഇസ്‌ലാമിക് കലാമേള; അല്‍ഹുദ ചാമ്പ്യന്മാര്‍

ഇരിക്കൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരിക്കൂര്‍ റെയിഞ്ച് ഇസ്‌ലാമിക് കലാമേളയില്‍ 66 പോയിന്‍റ് നേടി അല്‍ഹുദ മദ്രസ കല്യാട്ടുപറമ്പ് ചാമ്പ്യന്മാരായി. റഹ്മാനിയ യതീംഖാന മദ്രസ, കമാലിയ മദ്രസ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍വിഭാഗത്തില്‍ കമാലിയ മദ്രസയിലെ സി.സി.റാഷിദ് പ്രതിഭാപട്ടം കരസ്ഥമാക്കി. കലാമേള സി.സി.മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മദനി അധ്യക്ഷനായി. കെ.അബ്ദുസ്സലാം ഫൈസി, കെ.മൊയ്തീന്‍കുട്ടി, കെ.ടി.അനസ്, കെ.പി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ.മന്‍സൂര്‍, സി.മുനിറുദ്ദീന്‍, മുസ്തഫ അമാനി, സി.പി.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. പി.അബ്ദുസ്സലാം സ്വാഗതവും കെ.ഇര്‍ഷാദ് നന്ദിയുംപറഞ്ഞു.