ഹജ്ജ് മനുഷ്യനെ നന്മയിലേക്ക് വഴിനടത്തുന്ന മഹത്തായ കര്‍മ്മം : ടി.പി. മുഹമ്മദ് സാഹിബ്

ദമ്മാം : ഹജ്ജ് മനുഷ്യനെ നന്മയിലേക്ക് വഴിനടത്തുന്ന മഹത്തായ കര്‍മ്മമാണെന്നും അതിന്‍റെ പവിത്രത കാത്ത് സൂക്ഷിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ ഹാജിമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അല്‍ഹുദ സ്കൂള്‍ ഗ്രൂപ്പ് ഓഫ് എം.ഡി. ടി.പി. മുഹമ്മദ് സാഹിബ് പറഞ്ഞു. ദമ്മാം SYS ഉം DIC യും സംയുക്തമായി ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്നവര്‍ക്ക് നല്‍കിയ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച്. മൗലവി അദ്ധ്യക്ഷത വഹിച്ചു. ചീഫ് അമീര്‍ ശാജഹാന്‍ ദാരിമി തിരുവനന്തപുരം ഉദ്ബോധന പ്രഭാഷണം നടത്തി. കെ. യൂസുഫ് ഫൈസി വാളാട്, ബഹാഉദ്ദീന്‍ റഹ്‍മാനി, കബീര്‍ ഫൈസി, അബ്ദുസ്സലാം മൗലവി, ഹമീദ് വടകര, ഉമര്‍ ഓമശ്ശേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു അസ്‍ലം മൗലവി കണ്ണൂര്‍ സ്വാഗതവും അശ്റഫ് ബാഖവി നന്ദിയും പറഞ്ഞു.