Tuesday, November 11, 2014

SYS ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്

ചാവക്കാട് : തിന്മക്കെതിരെ ജനശക്തി എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് മണത്തല ദാറുത്തഅലീം മദ്റസയില്‍ നടക്കും. മദ്യപാനം, ധൂര്‍ത്ത് തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായി എസ് വൈ എസ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ മണത്തല മുദരിസ് അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം കെ എ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷനാവും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ശറഫുദ്ദീന്‍ മൌലവി വെന്മേനാട് ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ കരീം ഫൈസി, ആര്‍ എസ് മുഹമ്മദ് മോന്‍, ആര്‍ കെ ഇസ്മാഈല്‍, ഇല്യാസ് ഫൈസി, ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, എന്‍ പി സുലൈമാന്‍, എ കെ ബക്കര്‍, മൌയ്തു ഹാജി എന്നിവര്‍ പ്രസംഗിക്കും.
- Ameen Korattikkara

No comments:

Post a Comment