ഇടുക്കി ജില്ലാ സമസ്ത കാര്യാലയം പ്രവര്‍ത്തനമാരഭിച്ചു

തൊടുപുഴ: കേരളാ മുസ്ലിംകളുടെ പരമോന്നത മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും ഇടുക്കി ജില്ലാ ഓഫീസ് മങ്ങാട്ടുകവലയില്‍ തുറന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം ഉദ്ഘാടനം നിര്‍വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി യുവജനസംഘം, എസ്.കെ.എസ്.എസ്.എഫ്., സുന്നി ബാലവേദി, സുന്നി മഹല്ല് ഫെഡറേഷന്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ എന്നിവയുടെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കും.
യോഗത്തില്‍ അബ്ദുല്‍ റഹ്മാന്‍ സഅദി, ഷാജഹാന്‍ മൗലവി, ഇസ്മായില്‍ മൗലവി, അബ്ദുല്‍കരീം മൗലവി, മീരാന്‍ മൗലവി, അഷ്‌റഫ് അഷ്‌റഫി, പി.ഇ.ഹുസൈന്‍, പി.എസ്.സുബൈര്‍, എം.എച്ച്.അബ്ദുല്‍റഹിം തുടങ്ങിയവര്‍ പങ്കെടുത്തു. 

കാവനൂര്‍ മജ്മഅ സനദ്ദാന സമ്മേളനം ഏപ്രില്‍ 7മുതല്‍ 10വരെ

മഞ്ചേരി: കാവനൂര്‍ മജ്മഅ മലബാര്‍ അല്‍ ഇസ്‌ലാമി വൈജ്ഞാനിക സമുച്ഛയത്തിന്റെ ജൂബിലിയും വാഫികോളേജ് ഒന്നാം സനദ്ദാന സമ്മേളനവും 2011 ഏപ്രില്‍ 7മുതല്‍ 10വരെ വിപുലമായ പരിപാടികളോടെ നടത്താന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. പ്രശസ്ത പണ്ഡിതര്‍, വിദേശ പ്രതിനിധികള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, വിവിധ സര്‍വകലാശാലാ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒ.പി. കുഞ്ഞാപ്പുഹാജി, കെ. കുഞ്ഞാന്‍ ഹാജി, എം.കെ. അബ്ദുറഹിമാന്‍ഹാജി, ജനറല്‍ സെക്രട്ടറി കെ. റഹ്മാന്‍ ഫൈസി, ടി.ടി. ചെറിയാപ്പു, കെ.ടി. തങ്ങള്‍, സി.എം. കുട്ടി സഖാഫി, കെ.ടി. മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

സുന്നിസമ്മേളനം

മലപ്പുറം: 'ശിഥിലീകരണ ശക്തികളുടെ കടന്നുകയറ്റവും രാഷ്ട്രീയ പാര്‍ട്ടികളുടെ ഗതിമാറ്റവും' എന്ന വിഷയത്തില്‍ ബുധനാഴ്ച വൈകീട്ട് ആറിന് മലപ്പുറം സുന്നി മഹല്‍ പരിസരത്ത് സുന്നിസമ്മേളനം നടക്കും.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം-എസ്.കെ.എസ്.എസ്.എഫ്

തിരൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് തിരൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇ. സാജിദ് മൗലവി ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് സുലൈം അധ്യക്ഷത വഹിച്ചു. പി.എം. റഫീഖ് അഹ്മദ്, പി. അസ്ഹര്‍, പി.പി. സാജിദ്, എ.കെ. മുസഫില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ടി.സി. സ്വാലിഹ്(പ്രസി.), എം.സി.എ ബാരി, ശഫീഖ്, സ്വാദിഖ്(വൈ. പ്രസി.), പി.പി. സാജിദ്(ജന. സെക്ര.), എന്നിവരെ തിരഞ്ഞെടുത്തു.

സമസ്ത ഉലമ സമ്മേളനം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത്‌

സമസ്ത ദക്ഷിണ മേഖല  ഉലമാ സമ്മേളനം ജനുവരി 22 ന്‌ തിരുവനന്തപുത്ത് 
 
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അഞ്ചു കേന്ദ്രങ്ങളില്‍ നടത്തുന്ന ഉലമ സമ്മേളനങ്ങളുടെ വിജയത്തിനായി 30ന്‌ ഉച്ചയ്ക്ക്‌ രണ്ടിന്‌ തിരുവനന്തപുരം സമസ്ത ജൂബിലി സൌധത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച ജനുവരി 22 ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന സമസ്ത ദക്ഷിണ മേഖല ഉലമാ സമ്മേളന നടത്തിപ്പിനു കണ്‍വെന്‍ഷനില്‍  വെച്ച് സംഘാടക സമിതി രൂപീകരിക്കും. സമസ്ത ഉലമ സമ്മേളന സമിതി അംഗങ്ങളായ കോട്ടുമലടി എം ബാപ്പു മുസ്ലിയാര്‍‍, എം എം മുഹയിദ്ദീന്‍ മുസ്ലിയാര്‍ സയ്യിദ്‌ മുഹമ്മദ്‌, ജിഫ്രി  മുത്തുകോയ തങ്ങള്‍, പി പി ഉമര്‍ മുസ്ലിയാര്‍‍‍, പി പി മുഹമ്മദ്‌ ഫൈസി സംബന്ധിക്കും. സമസ്തയുടെ പോഷക ഘടകങ്ങളുടെയും ജില്ലാ കൌണ്‍സിലര്‍മാരും മഹല്ല്‌ മദ്റസ ഭാരവാഹികളും റൈഞ്ച്‌ ഭാരവാഹികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന്‌ സമസ്ത കേരള ജംമിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അഭ്യര്‍ഥിച്ചു.

സമസ്ത ആലംകോട്‌ റൈഞ്ച്‌ നാല്പതാം വാര്‍ഷികാഘോഷം ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: വളര്‍ന്നുവരുന്ന തലമുറയില്‍ ധര്‍മബോധവും മാനുഷികമൂല്യവും നല്‍കുന്നതിന്‌ മതപഠനം അനിവാര്യമാണെന്നും ഇതിനായി മതപഠന കേന്ദ്രങ്ങളും മദ്‌റസ പ്രസ്ഥാനങ്ങളും വഹിക്കുന്ന പങ്ക്‌ നിസ്തുലമാണെന്നും കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസിര്‍ ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഭൌതിക വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതിന്റെ  ഫലമായാണ്‌ ഇന്നുകാണുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ കാരണം. വിദ്യാഭ്യാസം കൊണ്ട്‌ ചിന്തകന്‍മാര്‍ ഉദ്ദേശിക്കുന്ന നേട്ടം ലഭ്യമാവാന്‍ ധാര്‍മികപഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'മതം പഠിക്കാം മനുഷ്യനാകാം' എന്ന്‌ പ്രമേയത്തില്‍ സമസ്ത ആലംകോട്‌ റൈഞ്ച്‌ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ആറുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ കാട്ട്‌ മുറാക്കല്‍ (ചിറയിന്‍കീഴ്‌) ശംസുല്‍ ഉലമ  നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായംകുളം അബ്ദുല്‍ ലത്തീഫ്‌ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. വഹാബ്‌ മുസ്ലിയാര്‍ കരുനാഗപ്പള്ളി ഖിറാഅത്ത്‌ നടത്തി. ഡി ഇമാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ ഫൈസി കൊല്ലം, അയൂബ്ഖാന്‍ ഫൈസി, സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, എസ്‌ അഹമ്മദ്‌ റശാദി, നസീര്‍ ഖാന്‍ ഫൈസി അസീംകാട്ട്‌ മുറാക്കല്‍, ശഫീഖ്‌ ബാഖവി നരിക്കല്ല്‌ മുക്ക്‌, നജീബ്‌ മൌലവി ഫാറൂഖ്‌, അബ്ദുറഹീം മൌലവി പേരുമല സംസാരിച്ചു.

മുസ്ലിം ഐക്യത്തിനായി ശ്രമിക്കണം: സമസ്ത

ഡിസംബര്‍ 27ന്‌ ഉലമാ സമ്മേളനം കോഴിക്കോട്ട്
 
കോഴിക്കോട്‌: മുസ്ലിം ഐക്യം സുസാധ്യമാകുന്നതിന്‌ സമസ്തയുടെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും  ജില്ലാ സംയുക്തയോഗം ആഹ്വാനം ചെയ്തു. പാറന്നൂറ്‍ പി പി ഇബ്രാഹിം മുസ്്ല്യാര്‍ അധ്യക്ഷത വഹിച്ചു. ചേലക്കാട്ട്‌ മുഹമ്മദ്‌ മുസ്്ല്യാര്‍ ഉദ്ഘാടനം ചെയ്തു. എ വി അബ്ദുര്‍ റഹ്മാന്‍ മുസ്്ല്യാര്‍ ചെയര്‍മാനും യു കെ അബ്ദുല്ലത്തീഫ്‌ മൌലവി കണ്‍വീനറുമായി ആദര്‍ശ പ്രചാരണ സമിതിയും കെ ഉമര്‍ ഫൈസി ചെയര്‍മാനും കെ എം അബ്ദുല്ലത്തീഫ്‌ നദ്്വി കണ്‍വീനറുമായി ഫാക്കല്‍റ്റി ഓഫ്‌ ദര്‍സ്‌ ഇംപ്രൂവ്മെന്റും രൂപീകരിച്ചു. സമസ്ത അഞ്ചു കേന്ദ്രങ്ങളിലായി നടത്തുന്ന ഉലമാ സമ്മേളനത്തിന്റെ കോഴിക്കോട് മേഘലാ സമ്മേളനം ഡിസംബര്‍ 27ന്‌ നടത്താനും തീരുമാനിച്ചു.

സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍

കല്‍പ്പറ്റ: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ നാലിന്‌ രാവിലെ 10 മുതല്‍ കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തും. പ്രതിസന്ധി നേരിടുന്ന മതപഠന മേഖല, കേന്ദ്ര സര്‍ക്കാരിണ്റ്റെ മദ്‌റസ നവീകരണ പദ്ധതി, വഖ്ഫ്‌ ബോര്‍ഡ്‌ ആനുകൂല്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്റ്റ്‌ കെ ടി ഹംസ മുസ്ള്യാര്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്റ്റ്‌ എം എം ഇമ്പിച്ചിക്കോയ മുസ്്ല്യാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരളാ ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ വിഷയാവതരിപ്പിക്കും. അവലോകന യോഗത്തില്‍ മുസ്തഫ ബാഖവി അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. സി പി മുഹമ്മദ്കുട്ടി ഫൈസി, ഉമര്‍ ലതീഫി മീനങ്ങാടി, ഇ സി മമ്മൂട്ടി മുസ്്ല്യാര്‍, അനീസ്‌ ഫൈസി, സാജിദ്‌ മൌലവി, കെ സി അബ്ദുല്ല, എന്‍ കെ സുലൈമാന്‍ മൌലവി, ഇബ്രാഹിം ഫൈസി, പി കെ മുസ്തഫ ദാരിമി സംസാരിച്ചു.

വിജയതീരം ശ്രദ്ധേയമായി

ബഹ്‍റൈന്‍ : ഏറെ ശ്രദ്ധയാര്‍ഷിച്ച വിജയതീരം പരിപാടിക്ക് വന്‍ വിജയത്തോടെ സമാപനം. ഒട്ടേറെ സന്ദേശങ്ങളും ക്രിയാത്മക ചിന്താഗതികളും എല്ലാവരിലുമുണര്‍ത്തിക്കൊണ്ട് ഏറെ സംതൃപ്തിയോടെ എസ്.വി. മുഹമ്മദി മാസ്റ്റര്‍ ബഹ്റൈനില്‍ നിന്നും യാത്ര തിരിച്ചു.

ടീനേജ് മീറ്റ്, കുട്ടികളുടെ പ്രത്യേക പ്രോഗ്രാം, ഫാമിലി കൌണ്‍സിലിങ്ങ്, പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തുടങ്ങിയ പരിപാടികളെല്ലാം ഏറെ ആകര്‍ഷണീയമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കുട്ടികള്‍ക്ക് അമിത ഭാരം നല്‍കി അവര്‍ക്ക് പഠനം ഒരു ഭാരമാക്കിത്തീര്‍ക്കരുതെന്നും, പകരം ക്രിയാത്മകമായ ഇടപെടലിലൂടെ അവരുടെ കഴിവുകള്‍ വളര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുട്ടികളെ അവരുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അതിലൂടെ മാത്രമേ അവരിലുള്ള കഴിവുകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും എസ്.വി. പ്രസ്താവിച്ചു.

ഏവര്‍ക്കും വേറിട്ടൊരു അനുഭവവും പ്രവര്‍ത്തകരില്‍ ഏറെ ആവേശവും മതിപ്പും ഉളവാക്കി. രാത്രി വൈകിയും അതിരാവിലെയും പരിപാടികളില്‍ സാധാരണക്കാര്‍ തടിച്ചു കൂടിയതും കാണാമായിരുന്നു.
-സഈദ് ഇരിങ്ങല്‍-

എസ്.വൈ.എസ് അംഗത്വകാമ്പയിന്‍; ജില്ലാതല ശില്‌പശാല

മലപ്പുറം: എസ്.വൈ.എസ് അംഗത്വ കാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ ജില്ലാതല ശില്പശാല ഡിസംബര്‍ ഒന്നിന് നടക്കും.
ഇതുസംബന്ധിച്ച യോഗം പി.പി. മുഹമ്മദ്‌ഫൈസി ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന്‍ഫൈസി അധ്യക്ഷത വഹിച്ചു. കെ. ഉമര്‍ദര്‍സി, ഖാദിര്‍ഫൈസി, എ. അശ്‌റഫ്മുസ്‌ലിയാര്‍, കെ. മൂസമുസ്‌ലിയാര്‍, കെ.കെ. മുഹമ്മദ്ശാഫി, ജാഫര്‍ഫൈസി, പി.എം. റഫീക്ക് അഹ്മദ്, അബ്ദുള്‍ഖാദിര്‍ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസന്‍സഖാഫി പൂക്കോട്ടൂര്‍ നന്ദിപറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ്. ദേലമ്പാടി

പള്ളങ്കോട്: എസ്.കെ.എസ്.എസ്.എഫ്. ദേലമ്പാടി ക്ലസ്റ്റര്‍ രൂപവത്കരണയോഗം ജില്ലാസെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനംചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് യൂസുഫ് മുസ്‌ലിയാര്‍ ഗാളിമുഖം അധ്യക്ഷതവഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലമ്പാടി, അബ്ദുള്‍ഖാദര്‍ ഹനീഫി കൊമ്പോട്, സി.ടി.ഹംസ ഫൈസി ദേലമ്പാടി, അലി ഫൈസി പള്ളങ്കോട്, ഹനീഫ് ഹുദവി ദേലമ്പാടീ. ഖമറുദ്ദീന്‍ ദാരിമി മയ്യളം, അബ്ദുള്‍കരീം ഊജംപാടി, സിറാജുദ്ദീന്‍ ദാരിമി മൊഗര്‍, അഷ്‌റഫ് കൊമ്പോട്, നൂറുദ്ദീന്‍ ഹാജി പള്ളങ്കോട് എന്നിവര്‍ സംസാരിച്ചു. റിട്ടേണിങ് ഓഫീസര്‍ ശാഫി മൗലവി ആദൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുള്‍ അസീസ് അസ്ഹരി നന്ദിപറഞ്ഞു.

KICR ഇന്നത്തെ സ്പെഷ്യല്‍ ലൈവുകള്‍

3.15 pm (ഇന്ത്യന്‍ സമയം)- അറബിക് പഠന ക്ലാസ് (നൂര്‍ ഫൈസി ഉസ്താദ് ക്ലാസെടുക്കുന്നു)
5.10 pm - ഫാമിലി സ്പെഷ്യല്‍ ക്വിസ് പ്രോഗ്രാം (അമീന്‍ കൊരട്ടിക്കര നയിക്കുന്നു)
7.00 pm - സ്പെഷ്യല്‍ ലൈവ് (അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മലപ്പുറം കടുങ്ങല്ലൂരില്‍ നിന്നും)
7.45 pm - ഖുര്‍ആന്‍ പഠന ക്ലാസ് (അല്‍ ഉസ്താദ് അഷ്റഫ് മൗലവി)
9.30 pm - സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് (വാജിദ് റഹ്‍മാനി ക്ലാസ്സെടുക്കുന്നു)
10.15 pm - ഹദ്ദാദ് പാരായണം
10.30 pm - ഫിഖ്ഹ് ക്ലാസ് (അബ്ദുല്‍ മജീദ് ഹുദവി ക്ലാസ്സെടുക്കുന്നു)
11.30 pm - ത്വരീഖത്ത് ക്ലാസ് (ഉസ്താദ് അബ്ദുസ്സലാം ബാഖവി ക്ലാസ്സെടുക്കുന്നു)
12.30 am - ക്വിസ് പ്രോഗ്രാം (സലീം അന്‍വരി നയിക്കുന്നു)
ശേഷം ഫിഖ്ഹ് സംശയ നിവാരണം, ഓപ്പണ്‍ ഫോറം

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ...അറിവിന്റെ വഴി , സമസ്തയുടെയും !!!

ത്വരീഖത്ത് - സംശയ നിവാരണ ക്ലാസ്

ഏറെ കുപ്രചരണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇരയായ ത്വരീഖത്ത് വിശദമായി ചര്‍ച്ചചെയ്യപ്പെടുന്ന ത്വരീഖത്ത് ക്ലാസ് ഇന്ന് രാത്രി 11.30 ന് (ഇന്ത്യന്‍ സമയം) നമ്മുടെ കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ നടക്കുന്നുപ്രഗത്ഭ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി ക്ലാസ് എടുക്കുന്നു. ഒപ്പം, സംശയങ്ങള്‍ തീര്‍ക്കാനുള്ള അവസരവും.
ഏവരേയും കേരളാ ഇസ്‍ലാമിക് ക്ലാസ് റൂമിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ദുബൈ സുന്നി സെന്‍റര്‍ സംഘടിപ്പിക്കുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്

- അബ്ദുല്‍ ഹക്കീം ഫൈസി -

ആത്മീയ വിദ്യാഭ്യാസം ഔന്നത്യത്തിന്‍റെ അടിത്തറ : സ്വാദിഖലി ശിഹാബ് തങ്ങള്‍

മനാമ : കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം സാംസ്കാരിക ഔന്നത്യത്തിന്‍റെ അടിത്തറയായ ആത്മീയ വിദ്യാഭ്യാസവും സമന്വയിക്കപ്പെടുന്പേഴാണ് ധര്‍മബോധമുള്ള തലമുറ വളര്‍ന്ന് കരികയുള്ളൂവെന്നും, ഈ മേഖല സജീവമാക്കുന്നതില്‍ മദ്റസാ പ്രസ്ഥാനം നിര്‍വ്വഹിക്കുന്ന സേവനം നിസ്തുലമാണെന്നും പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് മനാമ മദ്റസയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വലാത്ത് മജ്‍ലിസിനോടനുബന്ധിച്ചാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. നിരുനബിയോടുള്ള ആത്മീയാനുരാഗത്തിന്‍റെ അനിര്‍വ്വചനീയ അനുഭൂതി നല്‍കുന്ന സ്വലാത്ത് ജീവിതത്തില്‍ പതിവാക്കേണ്ടത് അനിവാര്യമാണെന്നും വ്യാകുലപ്പെടുന്ന മനസ്സുകള്‍ക്ക് ദിക്റ്-സ്വലാത്ത് സദസ്സുകള്‍ ആശ്വാസ കേന്ദ്രങ്ങളാണെന്നും തങ്ങള്‍ ഉദ്ബോധിപ്പിച്ചു.

എം.സി. അലവി മൗലവി, എം.സി. മുഹമ്മദ് മുസ്‍ലിയാര്‍, പി.കെ. ഹൈദര്‍ മൗലവി, എസ്.എം. അബ്ദുല്‍ വാഹിദ്, കുട്ടൂസ് കുഞ്ഞബ്ദുല്ല ഹാജി, അശ്റഫ് കാട്ടില്‍പീടിക, ശഹീര്‍ കട്ടാന്പള്ളി, അബ്ദുല്ലത്വീഫ് പൂളപ്പൊയില്‍, മൌസല്‍ മൂപ്പന്‍, ശിഹാബ് കോട്ടക്കല്‍, സിദ്ധീഖ് വെള്ളിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും മുസ്തഫാ കളത്തില്‍ നന്ദിയും പറഞ്ഞു.
- എസ്.എം. അബ്ദുല്‍ വാഹിദ് -   

ബഹ്റൈന്‍ SKSSF സ്വരൂപിച്ച സഹചാരി റിലീഫ് ഫണ്ട് കൈമാറി

മനാമ : നിര്‍ദ്ധനരായ രോഗികള്‍ക്കായി SKSSF സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന സഹചാരി റിലീഫ് ഫണ്ടിലേക്ക് ബഹ്റൈന്‍ SKSSF പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച സംഖ്യ SKSSF ബഹ്റൈന്‍ പ്രസിഡന്‍റ് മുഹമ്മദലി ഫൈസി വയനാട് SKSSF മുന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എസ്.വി. മുഹമ്മദലി മാസ്റ്റര്‍ക്ക് കൈമാറി. ചടങ്ങില്‍ സി.കെ.പി. അലി മുസ്‍ലിയാര്‍, എസ്.എം. അബ്ദുല്‍ വാഹിദ്, വി.കെ. കുഞ്ഞു മുഹമ്മദ് ഹാജി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, കാവനൂര്‍ മുഹമ്മദ് മുസ്‍ലിയാര്‍, സലീം ഫൈസി, അശ്റഫ് കാട്ടില്‍ പീടിക, മൌസല്‍ മൂപ്പന്‍ തിരൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാശിം കോക്കല്ലൂര്‍, അബ്ദുല്ല ആയഞ്ചേരി, ജലീല്‍ കാക്കുനി, ശിഹാബ് കോട്ടക്കല്‍, മസ്നാദ് ഹൂറ, നൂറുദ്ധീന്‍ മുണ്ടേരി, കളത്തില്‍ മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൌസല്‍ മൂപ്പന്‍, തിരൂര്‍ -

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഫാറൂഖ്‌ നഗര്‍ ശാഖ

ഇരിക്കൂര്‍‍: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഫാറൂഖ്‌ നഗര്‍ ശാഖാ കമ്മിറ്റി പുതിയ ഭാരവാഹികള്‍: ഷാനവാസ്‌ (പ്രെസിഡെണ്റ്റ്‌), നദീര്‍, അനസ്‌ (വൈസ്‌ പ്രെസിഡെണ്റ്റുമാര്‍), റംഷാദ്‌ (ജെന.സെക്രട്ടറി), റൌഫ്‌ (ജൊ. സെക്രട്ടറി, ആഷിര്‍ (ട്രെഷറര്‍)

സ്വലാത്ത് ഉദ്ഘാടനവും ദുആ സമ്മേളനവും

ആലത്തൂര്‍: കാവശ്ശേരി ചുണ്ടക്കാട് റഹ്മാനിയ ജുമാമസ്ജിദ്-മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ഉദ്ഘാടനവും ദുആ സമ്മേളനവും നടത്തി. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഖുര്‍ആന്‍  സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. കെ.വി. ഇസ്മയില്‍, റഷീദ് അന്‍വരി, മുസല്‍ഖാസിം അന്‍വരി, മുജീബ് റഹ്മാന്‍ ഫൈസി, വി.എം. ഖാജാമൊയ്‌നുദ്ദീന്‍, മീരാസാഹിബ്, മുസ്തഫ മുസ്ലിയാര്‍, സലാം, ഹസ്സനാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് 7ന് ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍,  നാളെ വൈകീട്ട് 7ന് കോഴിക്കോട് വലിയഖാസി പാണക്കാട് സയ്യിദ്‌നാസിര്‍ അബ്ദുള്‍ഹഖ് ശിഹാബ്തങ്ങള്‍, അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിക്കും.

ഹാദിയ ചാപ്റ്റര്‍ രൂപവത്കരിച്ചു

വേങ്ങര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഹാദിയ വേങ്ങര ചാപ്റ്റര്‍ രൂപവത്കരിച്ചു. ബഷീര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. ഹംസ ഹുദവി അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ഹംസ ഹുദവി(പ്രസി.), ബഷീര്‍ ഹുദവി, മുബാറ് ഹുദവി(വൈ.പ്രസി.), അബ്ദുല്‍ ജബ്ബാര്‍ ഹുദവി(സെക്ര.), ഖാസിം, അബ്ദുള്ള (ജോ.സെക്ര.), എം.അബ്ദുള്ള ഹുദവി(ട്രഷ.).

ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹിഫ്‌ള് കോളേജ് ആരംഭിക്കുന്നു

പയ്യന്നൂര്‍: പെരുമ്പ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍-ആന്‍ പൂര്‍ണ്ണമായും മനഃപാഠമാക്കുന്നതിനുള്ള ഹിഫ്‌ളുല്‍ ഖുര്‍-ആന്‍ കോളേജ് ആരംഭിക്കും. മദ്രസ അഞ്ചാംതരം പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം, താമസം, മറ്റു ചെലവുകള്‍ എല്ലാം സൗജന്യമായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 9495743786, 9447851853 എന്നീ ഫോണുകളില്‍ ബന്ധപ്പെടണം. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എസ്.കെ. ഹംസഹാജി അധ്യക്ഷതവഹിച്ചു. കെ.ടി. സഹദുള്ള, ടി.വി. അഹമ്മദ് ദാരിമി, ഖലീല്‍ എന്നിവര്‍ സംസാരിച്ചു.

സ്വലാത്ത് ഉദ്ഘാടനവും ദുആ സമ്മേളനവും നടത്തി

ആലത്തൂര്‍ : കാവശ്ശേരി ചുണ്ടക്കാട് റഹ്മാനിയ ജുമാമസ്ജിദ്മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ഉദ്ഘാടനവും ദുആ സമ്മേളനവും നടത്തി. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഖുറാന്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. കെ.വി. ഇസ്മയില്‍, റഷീദ് അന്‍വരി, മുസല്‍ഖാസിം അന്‍വരി, മുജീബ് റഹ്മാന്‍ ഫൈസി, വി.എം. ഖാജാമൊയ്‌നുദ്ദീന്‍, മീരാസാഹിബ്, മുസ്തഫ മുസലിയാര്‍, സലാം, ഹസ്സനാര്‍ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച 7ന് ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഞായറാഴ്ച 7ന് കോഴിക്കോട് വലിയഖാസി പാണക്കാട് സയ്യിദ്‌നാസിര്‍ അബ്ദുള്‍ഹഖ് ശിഹാബ്തങ്ങള്‍, അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിക്കും.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പെരുവളത്ത്‌ പറമ്പ്‌ ശാഖ

ഇരിക്കൂര്‍: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പെരുവളത്ത്‌ പറമ്പ്‌ ശാഖാ കമ്മിറ്റിയുടെ ജനറല്‍ ബോഡിയൊഗം ചെര്‍ന്നു. പുതിയ കമ്മിറ്റി ഭാരവാഹികള്‍: അന്‍സ്വാര്‍ എം.പി (പ്രസിഡണ്റ്റ്‌), മുക്താര്‍.എന്‍, മര്‍ജാന്‍ എന്‍ (വൈസ്‌ പ്രസിഡണ്റ്റുമാര്‍), ഷമീര്‍ (ജെനെറല്‍ സെക്രട്ടറി), റമീസ്‌ (ജൊയിണ്റ്റ്‌ സെക്രട്ടറി), സലീം പി. പി (ട്രെഷറര്‍)

ധ്രുവീകരണനീക്കം ചെറുക്കണം - എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: കൈവെട്ട് കേസിന്റെ മറവില്‍ പൊതുസമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ശ്രമങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എം.പി കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍, റഹീം ചുഴലി, റഫീഖ് അഹമ്മദ് തിരൂര്‍, സയ്യിദ് എടവണ്ണപ്പാറ, ആശിഖ് കുഴിപ്പുറം, ഷംസുദ്ദീന്‍ ഒഴുകൂര്‍, ജലീല്‍ഫൈസി അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.

ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ആറുവാള്‍: എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണിയത്ത് സ്മാരക ഇസ്ലാമിക് സെന്റര്‍ തുടങ്ങി. പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക തൊഴില്‍ പരിശീലന കേന്ദ്രം കെ.ടി.ഹംസ ഉസ്താദും ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം ഫൈസി പേരാല്‍, അബൂബക്കര്‍ ഫൈസി മലയമ്മ, സി.മമ്മുട്ടി, എം.ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, മുഹമ്മദ്കുട്ടിഹസനി, മമ്മുട്ടി, ഉസ്മാന്‍ ഫൈസി, പി.എ.ആലി, സി.മമ്മുഹാജി, ഉമര്‍ അസ്‌ലം ലത്തീഫി, മുഹമ്മദ് കുന്നുമ്മലങ്ങാടി, ടി.സൂപ്പി, ആലിക്കുട്ടി ദാരിമി, മിഖദാദ് അഹ്‌സനി, സുഫിയാന്‍, സെബാസ്റ്റ്യന്‍, മംഗലശ്ശേരി മാധവന്‍, ടി.മൊയ്തു, സി.ജി.പ്രത്യുഷ്, അബൂബക്കര്‍ ഫൈസി, ഇ.വി.ബഷീര്‍, ടി.സി.അലി, ഇ.വി.മുബഷീര്‍, സി.എച്ച്.അലിദാരിമി, യു.കെ.നാസര്‍, സി.ഹാരിസ് എന്നിവര്‍ സംസാരിച്ചു.

SYS ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി

ജിദ്ദ : കേരളീയ മുസ്‍ലിം സമൂഹത്തിന്‍റെ ഇസ്‍ലാമിക ചൈതന്യം മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാണെന്നും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നമുക്കുണ്ടായ പുരോഗതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രവാസികള്‍ക്കുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേശ-ഭാഷകള്‍ക്കതീതമായി ഹാജിമാരെ സഹായിക്കുന്ന പ്രവര്‍ത്തനം വളരെയധികം പുണ്യമുള്ളതാണെന്നും ഇത്തരം മേഖലകളില്‍ മലയാളികള്‍ കാണിക്കുന്ന ഉത്സാഹം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ സുന്നി നേതാക്കള്‍ക്ക് ജിദ്ദാ എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പ് അദ്ധ്യക്ഷത വഹിച്ചു. ധാര്‍മ്മിക വിദ്യാഭ്യാസ രംഗം ശോഷിച്ച് വരികയാണെന്നും ഈ രംഗത്തെ മൂല്യ ശോഷണം തടയാന്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചില്ലായെങ്കില്‍ അതിവിദൂരമല്ലാത്ത കാലഘട്ടത്തില്‍ തന്നെ വന്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.

ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഡോ. നാട്ടിക മുഹമ്മദലി, കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ടി.എച്ച്. ദാരിമി, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലംപാടി നന്ദിയും പറഞ്ഞു.
-മജീദ് പുകയൂര്‍-

സമസ്ത കേരള സുന്നി ബാലവേദി

താനൂര്‍ : ത്വാഹാബീച്ച് തന്‍വ്വീറുസ്വിബിയാന്‍ സെക്കന്‍ഡറി മദ്രസ്സയില്‍ സമസ്ത കേരള സുന്നി ബാലവേദി രൂപവത്കരണയോഗം സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. വി ഹനീഫ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ മുസ്‌ലിയാര്‍ സ്വാഗതവും യൂസഫ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഇസ്ഹാഖ് കെ(പ്രസി) ഹാരിസ്, സൗജല്‍ ഇ. പി (വൈ.പ്രസി),സല്‍മാനുല്‍ ഫാരിസ് കെ. പി (ജന.സെക്ര), ഫൗസാന്‍ കെ കെ , സി. പി ഷെഫീഖ് (ജോ.സെക്ര), അജ്മല്‍ എ പി(ട്രഷ)

തീവ്രവാദത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്.

ബദിയഡുക്ക:എസ്.കെ.എസ്.എസ്.എഫ്. ബദിയഡുക്ക മേഖലാ റിവൈവല്‍ കോണ്‍ഫറന്‍സ് നടത്തി. തീവ്രവാദ വര്‍ഗീയതക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി.അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി ദാരിമി അധ്യക്ഷനായി. സത്താര്‍ പന്തല്ലൂര്‍, ഹാജി എം.ഫസലുറഹ്മാന്‍ ദാരിമി, അബൂബക്കര്‍ സലൂദ് നിസാമി, ഇബ്രാഹിം ഫൈസി, റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി, റസാഖ് ദാരിമി, നൗഫല്‍ ദാരിമി, ഹമീദ് കേളോട്ട്, സി.എച്ച്.മുഹമ്മദ്കുഞ്ഞി ഹാജി, അബ്ദുല്ല പൂവാള, മുനീര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. വൈ.ഹനീഫ സ്വാഗതും റസാഖ് അര്‍ഷാദി നന്ദിയും പറഞ്ഞു.

ചീമേനി ക്ലസ്റ്റര്‍ രൂപീകരിച്ചു

ചീമേനി : SKSSF ചീമേനി ക്ലസ്റ്റര്‍ കമ്മിറ്റിയുടെ 2011-2012 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂസുഫ് അഫ്ളലി (പ്രസിഡന്‍റ്), ലുക്മാന്‍, നൌഫല്‍, യൂനുസ് (വൈ. പ്രസിഡന്‍റുമാര്‍), .പി. അബ്ദുല്‍ കാദര്‍ (സെക്രട്ടറി), സകരിയ്യ (വര്‍ക്കിംഗ് സെക്രട്ടറി), അഫ്സല്‍, ശിഹാബുദ്ദീന്‍, ശംസീര്‍ (ജോ. സെക്രട്ടറിമാര്‍), ഖലീല്‍ (ട്രഷറര്‍)
-.പി. അബ്ദുല്‍ ഖാദര്‍-

ബഹ്‍റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് - വിജയതീരം - കുട്ടികളുടെ മീറ്റില്‍ നിന്ന്

- മുസ്തഫ കളത്തില്‍ -

മദ്റസകളിലും പള്ളികളിലും വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് നല്‍കുക - SKSSF അത്തൂട്ടി യൂണിറ്റ്

ചെറുവത്തൂര്‍ : മദ്റസകളിലും പള്ളികളിലും വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് നല്‍കണമെന്ന് SKSSF അത്തൂട്ടി യൂണിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ 2011-12 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. .പി. അബ്ദുല്‍ ഖാദര്‍ (പ്രസിഡന്‍റ്), എന്‍.എം. ശംസീര്‍, ടി. ശംസുദ്ദീന്‍ (വൈ.പ്രസിഡന്‍റുമാര്‍), .ജി. റഈസ് (ജന. സെക്രട്ടറി), ടി. ഗൌസ് മുഹ്‍യദ്ധീന്‍ (വര്‍ക്കിംഗ് സെക്രട്ടറി), എന്‍.എം. അന്‍വര്‍, മഹ്‍മൂദ് പായം, കെ. സമീം (ജോ. സെക്രട്ടറിമാര്‍), ഫാസില്‍ കൂളിയാട് (ട്രഷറര്‍), .പി. അബ്ദുല്‍ ഖാദര്‍, എന്‍.എം. ശംസീര്‍, .ജി. റഈസ്, ഫാസില്‍ കൂളിയാട്, ടി. ഗൌസ് മുഹ്‍യദ്ധീന്‍ (മേഖല കൗണ്‍സിലേഴ്സ്)
- .പി. അബ്ദുല്‍ ഖാദര്‍ -

സുന്നി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്ലാസ് - അബ്ദുസ്സലാം ബാഖവി ക്ലാസ്സെടുക്കുന്നു


-ഹക്കീം ഫൈസി-

SKSSF പെരുംപട്ട മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു

ചെറുവത്തൂര്‍ : SKSSF പെരുംപട്ട മേഖല 2011-2012 വര്‍ഷത്തേക്കുള്ള കമ്മിറ്റി രൂപികരിച്ചു. ദുല്‍കിഫ്‍ലി (പ്രസിഡന്‍റ്), എന്‍.എം.ശംസീര്‍, സകരിയ്യ, നൂറുദ്ദീന്‍ മൗലവി, സമദ് അസ്‍ഹരി (വൈ.പ്രസിഡന്‍റുമാര്‍), .പി. അബ്ദുല്‍ ഖാദര്‍ (ജനറല്‍ സെക്രട്ടറി), ലുക്മാന്‍ അസ്അദി (വര്‍ക്കിംഗ് സെക്രട്ടറി), .ജി. റഈസ്, .കെ. ഖലീല്‍, പി.കെ. ബഷീര്‍ (ജോ. സെക്രട്ടറിമാര്‍), ഹബീബുള്ള ദാരിമി (ട്രഷറര്‍), ദുല്‍കിഫ്ലി, അബ്ദുല്‍ ഖാദര്‍, എന്‍.എം. ശംസീര്‍, ഹബീബുള്ള ദാരിമി, സാദിഖ് മൗലവി (ജില്ല കൗണ്‍സിലേഴ്സ്)
-.പി. അബ്ദുല്‍ കാദര്‍-

കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ മെന്പര്‍ഷിപ്പ് ഐ.ഡി. പ്രകാശനം അബൂബക്കര്‍ കുണ്ടൂരിന് നല്‍കി സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ നിര്‍വ്വഹിക്കുന്നു

അബ്ബാസലി ശിഹാബ് തങ്ങള്‍ക്കും അബ്ദുസ്സമദ് പൂക്കോട്ടൂരിനും ജിദ്ദയില്‍ സ്വീകരണം ഇന്ന്

ജിദ്ദ : പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, SYS സംസ്ഥാന സെക്രട്ടറിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ദുബൈ സുന്നി സെന്‍റര്‍ സെക്രട്ടറി സി.എച്ച്. ത്വയ്യിബ് ഫൈസി തുടങ്ങിയ നേതാക്കള്‍ക്ക് എസ്.വൈ.എസ്. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.


നവംബര്‍ 23 ചൊവ്വ (ഇന്ന്) വൈകുന്നേരം 8 മണിക്ക് ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. SKSSF സംസ്ഥാന പ്രസിഡന്‍റായ ശേഷം ആദ്യമായി ജിദ്ദയിലെത്തുന്ന അബ്ബാസ് അലി ശിഹാബ് തങ്ങളുടെ സ്വീകരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും എസ്.വൈ.എസ്. ജിദ്ദ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പ്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
-മജീദ് പുകയൂര്‍-

മാപ്പിളപ്പാട് ജില്ലാ തല മത്സരം നടത്തി

പെരിന്തല്‍മണ്ണ : SKSSF അമ്മിനിക്കാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം പി.കെ. മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുശുക്കൂര്‍ മദനി, സിദ്ധീഖ് ഫൈസി, സി.ഹംസ ഫൈസി, കെ.കെ. ജാഫര്‍, അഡ്വ. മുഹമ്മദ് റഫീഖ്, പി. ജലീല്‍, .കെ. സിദ്ധീഖ്, ആനിക്കാടന്‍ ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. സത്താര്‍ താഴെക്കോട് ഒന്നാം സ്ഥാനവും, മുഹമ്മദ് ഇര്‍ശാദ് തൂത രണ്ടാം സ്ഥാനവും, സവാദ് അമ്മിനിക്കാട് മൂന്നാം സ്ഥാനവും നേടി.
-ഉബൈദ് റഹ്‍മാനി-

കാസര്‍ഗോഡ് ജില്ലാ റിവൈവല്‍ കോണ്‍ഫറന്‍സ് ഡിസംബറില്‍

കാസര്‍ഗോഡ് : 'കൂട്ടുകൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം' SKSSF കാസര്‍ഗോഡ് ജില്ല റിവൈവല്‍ കോണ്‍ഫറന്‍സ് & കൗണ്‍സില്‍ മീറ്റ് ഡിസംബര്‍ 11, 12 തിയ്യതികളില്‍ മാലിക് ദീനാറില്‍ രണ്ട് രണ്ട് സെഷനുകളിലായി നടക്കും. ത്വാഖ അഹമ്മദ് മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആദര്‍ശം, സംഘടന എന്നീ വിഷയങ്ങളില്‍ യഥാക്രമം ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും.
-ഹാരിസ് അല്‍ ഹസനി, മെട്ടമ്മല്‍-

SKSSF തോട്ടുപൊയില്‍ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

മലപ്പുറം : കെ.റഊഫ് ഫൈസി (പ്രസിഡന്‍റ്), കെ. ഇസ്മാഈല്‍ മുസ്‍ലിയാര്‍, കെ. ശിഹാബുദ്ദീന്‍ മുസ്‍ലിയാര്‍, കെ.പി. മുഹമ്മദ് (വൈ.പ്രസിഡന്‍റുമാര്‍), എം. മുസ്തഫ അസ്ഹരി (സെക്രട്ടറി), കെ. മുഹമ്മദ് നുഅ്മാന്‍ (വര്‍ക്കിംഗ് സെക്രട്ടറി), കെ. കുഞ്ഞിമുഹമ്മദ്, എം. യൂസുഫ് (ജോ. സെക്രട്ടറിമാര്‍), എം.കെ. സൈനുദ്ധീന്‍ (ഓഫീസ് സെക്രട്ടറി), കെ. സൈതലവി മുസ്‍ലിയാര്‍, കെ. അബ്ദുറഹ്‍മാന്‍, കെ. ഫള്ലുറഹ്‍മാന്‍ അസ്ഹരി (കൗണ്‍സിലേഴ്സ്), എം.. റഹ്‍മാന്‍ മൗലവി, എം. അബ്ദുല്ല ബാഖവി, അബ്ദുല്‍ റശീദ് ഫൈസി (അഡ്വൈസറി ബോര്‍ഡ്), വി. അസ്‍ലം (ട്രഷറര്‍). മെന്പര്‍മാര്‍ : കെ.സലീം, കെ.പി സലാം, വി.സലാം, സലാം വലിയപാറക്കല്‍, കെ.പി. അശ്റഫ്, കെ. ശംസുദ്ദീന്‍, എന്‍.കെ. വാരിസ്, എന്‍.കെ. ശുക്കൂര്‍, എന്‍.കെ. മുസ്ഥഫ, വി. അന്‍വര്‍ ഹുസൈന്‍, വി. ശഫീഖ്
-മുഹമ്മദ് നുഅ്മാന്‍-

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറൈനില്‍ എത്തിയ ബഹു. എസ്.വി. മുഹമ്മദവി മാസ്റ്റര്‍ക്ക് സമസ്ത കേരള സുന്നി ജമാഅത്ത്, SKSSF പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍.

-Mousalmooppan, Tirur-

ബുര്‍ദ മജ്‍ലിസ് നവ്യാനുഭവമായി



ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് മീറ്റില്‍ അസ്അദിയ്യ ഫൌണ്ടേഷന്‍ ദുബൈ ചാപ്റ്റര്‍ അവതരിപ്പിച്ച ബുര്‍ദ മജ്‍ലിസ് പ്രവാസി സമൂഹത്തിന് ഒരു പുതിയ അനുഭവമായി. പ്രവാചക സ്നേഹത്തിന്‍റെ അനന്തതയിലേക്ക് നമ്മെ നയിക്കുന്ന ഇമാം ബൂസൂരി () യുടെ ബുര്‍ദയുടെ ഈരടികളോടും പ്രവാചക ശ്രേഷ്ടതകളുടെ തേന്‍മഴ വര്‍ഷിക്കുന്ന ഇന്പമാര്‍ന്ന മദ്ഹ് ഗാനങ്ങളോടും പ്രവാചക ചരിതം വിളിച്ചോതുന്ന ഉറുദു ഖവാലികളോടും ചേര്‍ന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് പ്രവാചക സ്നേഹികളുടെ കണ്ണുകള്‍ ഈറനണിയിച്ചു. എവിടെ നിന്നും ലഭിക്കാത്ത ആത്മ നിര്‍വൃതി സദസ്സിന്‍റെ മുഖത്ത് പ്രകടമായിരുന്നു.

ഉത്തര മലബാറിലെ അത്യുന്നത മത ഭൗതിക കലാലയമായ പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അസ്അദിമാരായിരുന്നു ബുര്‍ദ മജ്‍ലിസിന് നേതൃത്വം നല്‍കിയത്

-ശറഫുദ്ദീന്‍ പെരുമളാബാദ്-

ഖബര്‍ വെട്ടുന്നവരെ ആദരിക്കുന്നു

മഞ്ചേരി : വിവിധ മഹല്ലുകളില്‍ ഖബര്‍കുഴി ഒരുക്കുന്നവരെ (കുയ്യന്‍മാര്‍) മഞ്ചേരി പാണക്കാട് പൂക്കോയ തങ്ങള്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. ഇപ്പോള്‍ തൊഴിലെടുക്കുന്നവരും നേരത്തെ ഈ ജോലി ചെയ്തിരുന്നവരും 9388217659 നമ്പറില്‍ ബന്ധപ്പെടണം.

കള്‍ച്ചറല്‍ സെന്റര്‍ യോഗത്തില്‍ അഡ്വ. സി.എം. അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. പി.ടി. അഷ്‌റഫ് മാളിയേക്കല്‍ മുഹമ്മദലി, ഇ. മൊയ്തീന്‍, സി.ടി. നൂര്‍ജഹാന്‍, ഹംസ, അഹമ്മദ് മുനീര്‍ എന്നിവര്‍ സംസാരിച്ചു.
-അലി അക്ബര്‍-

SKSSF അമ്മിനിക്കാട് മേഖല കമ്മിറ്റി സംഘടിപ്പിച്ചമാപ്പിളപ്പാട്ട് ജില്ലാതല മത്സരം

പെരിന്തല്‍മണ്ണ : എസ്.കെ.എസ്.എസ്.എഫ് അമ്മിനിക്കാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല മാപ്പിളപ്പാട്ട് മത്സരം പി.കെ. മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുഷുക്കൂര്‍ മദനി, സിദ്ധീഖ് ഫൈസി, സി. ഹംസ ഫൈസി, കെ.കെ. ജാഫര്‍, അഡ്വ. മുഹമ്മദ് റഫീഖ്, പി. ജലീല്‍, എ.കെ. സിദ്ദീഖ്, ആനിക്കാടന്‍ ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. സത്താര്‍ താഴെക്കോട്(ഒന്നാംസ്ഥാനം), മുഹമ്മദ് ഇര്‍ശാദ്തൂത(രണ്ടാംസ്ഥാനം), സവാദ് അമ്മിനിക്കാട് മൂന്നാം സ്ഥാനവും നേടി

ജംഇയ്യത്തുല്‍ മു അല്ലിമീന്‍ തേഞ്ഞിപ്പലം റെയ്ഞ്ച് ഭാരവാഹികള്‍

തേഞ്ഞിപ്പലം: ജംഇയ്യത്തുല്‍ മു അല്ലിമീന്‍ റെയ്ഞ്ച് ഭാരവാഹികളായി അബ്ദുള്‍ റഹ്മാന്‍ ഫൈസി മറവഞ്ചേരി (പ്രസി.), സി.മുഹമ്മദ് ഫൈസി പൂക്കോട്ടുംപാടം, ഹംസക്കോയ മൗലവി(വൈ.പ്രസി.), സുലൈമാന്‍ മൗലവി ഉഗ്രപുരം (ജന.സെക്ര.), ഫഇ്‌ലു റഹ്മാന്‍ അസ്ഹരി, മുജീബ് റഹ്മാന്‍ ബാഖവി(ജോ.സെക്ര.), ഷറഫുഹാജി(ട്രഷ.), ജലാലുദ്ദീന്‍ ഫൈസി(പരീക്ഷാ ബോര്‍ഡ് ചെയ.), മുഹമ്മദലി ഫൈസി(പരീക്ഷാ ബോര്‍ഡ് വൈ.ചെയ.), കുട്ടിബാവ ഹാജി(ക്ഷേമനിധി ചെയ.), ശിഹാബുദ്ദീന്‍ മൗലവി(ക്ഷേമനിധി കണ്‍.) എന്നിവരേയും എസ്.ബി.വി.ചെയര്‍മാനായി പറമ്പില്‍പീടിക സൈതലവി ഫൈസിയേയും കണ്‍വീനറായി ഷരീഫ് ഹുദവിയേയും തിരഞ്ഞെടുത്തു. യോഗത്തില്‍ സമസ്ത മുഫത്തിശ് കെ.കെ.എം.താനാളൂര്‍ അധ്യക്ഷത വഹിച്ചു.

ദാറുല്‍ ഉലൂമില്‍ മലയാളി മുസ്‍ലിം സംഗമം

ദയൂബന്ത് : ഇന്ത്യയിലെ സുപ്രസിദ്ധ ഇസ്‍ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം അറബിക് കോളേജില്‍ മലയാളി മുസ്‍ലിംകള്‍ സംഗമം നടത്തി. പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടതായിരുന്നു സംഗമം. പരിപാടിയില്‍ കോളേജില്‍ വിവിധ കോഴ്സുകള്‍ ചെയ്യുന്ന മലയാളി വിദ്യാര്‍ത്ഥികളും ഉത്തരേന്ത്യന്‍ സഹപാഠികളും പങ്കെടുത്തു. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഇരുപതോളം വിദ്യാര്‍ത്ഥികള്‍ അവിടെ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി, വളാഞ്ചേരി മര്‍ക്കസ് എന്നിവിടങ്ങളില്‍ നിന്നുള്ള

സമ്മാനം നല്‍കി

മഞ്ചേരി : തൊടുപുഴ യൂണിറ്റ് SKSSF ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ കുടുംബ ക്വിസിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ എം.. റഹ്‍മാന്‍ മൗലവി നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്‍റ് പി. കുഞ്ഞിപ്പ ഉസ്താദ് അദ്ധ്യക്ഷത വഹിച്ചു
-മുഹമ്മദ് നുഅ്മാന്‍ കെ.-

സാമൂഹ്യ സേവന രംഗത്ത് പ്രവാസികളുടെ പങ്ക് മഹത്തരം ഹാശിറലി ശിഹാബ് തങ്ങള്‍

ദുബൈ : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തില്‍ പ്രവാസികളുടെ പങ്ക് മഹത്തരമാണെന്നും ഇത്തരം മേഖലകളില്‍ SKSSF നടത്തുന്ന പ്രവര്‍ത്തനം   മാതൃകാപരമാണെന്നും പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി ബലിപെരുന്നാള്‍ ദിനത്തില്‍ ദേര ലാന്‍റ്മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റും ഇശല്‍ വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ബാഖവി വടക്കേക്കാട് മുഖ്യപ്രഭാഷണം നടത്തി.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ 'മര്‍ഹബ 2010' സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ബലിപെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മര്‍ഹബ 2010' ഈദ് സൗഹൃദ സംഗമവും ഇശല്‍ വിരുന്നും സംഘടിപ്പിച്ചു. അബ്ബാസിയ്യ ഇസ്‍ലാമിക് സെന്‍റര്‍ മദ്റസയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇസ്‍ലാമിക് സെന്‍റര്‍ ഉപാദ്ധ്യക്ഷന്‍ ഇല്‍യാസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ഉസ്‍മാന്‍ ദാരിമി അടിവാരം സംഗമം ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് ഈദ് സന്ദേശം നല്‍കി. തീക്ഷണമായ പരീക്ഷണങ്ങളെ നേരിടേണ്ടി വരുന്പോഴെല്ലാം

കുവൈത്ത് സുന്നി മുസ്‍ലിം കൗണ്‍സില്‍ ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ പ്രസിഡന്‍റ് ശൈഖ് അബ്ദുല്‍ സലാം മുസ്‍ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈദ് സംഗമം സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസ ബാഖവി, സിറാജുദ്ദീന്‍ ഫൈസി ഈദ് സന്ദേശം നല്‍കി. സലാം ബാഖവി വളാഞ്ചേരി, കുഞ്ഞഹമ്മദ് പേരാന്പ്ര, സിദ്ധീഖ് സാഹിബ് വലിയകത്ത്, ശറഫുദ്ദീന്‍ കണ്ണേത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനം കാഞ്ഞങ്ങാടിലേക്ക് മാറ്റുക : മെട്ടമ്മല്‍ യൂണിറ്റ്

തൃക്കരിപ്പൂര്‍ : SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനം എല്ലാ പ്രദേശക്കാര്‍ക്കും ഒരുപോലെ എത്തിച്ചേരുവാന്‍ പറ്റുന്ന കാസര്‍ഗോഡിന്‍റെ മധ്യഭാഗമായ കാഞ്ഞങ്ങാടിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന നേതാക്കള്‍ക്ക് കത്തെഴുതാന്‍ മെട്ടമ്മല്‍ യൂണിറ്റ് ജനറല്‍ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ 2011-12 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
-ഹാരിസ് എ.സി.-

മെട്ടമ്മല്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

SKSSF മെട്ടമ്മല്‍ യൂണിറ്റ ജനറര്‍ബോഡി യോഗം സുബൈര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറര്‍ ഹാരിസ് അല്‍ ഹസനി അദ്ധ്യക്ഷത വഹിച്ചു. 3 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി കെ.പി.ദാവൂദ് (പ്രസിഡന്‍റ്), എന്‍ ആബിദ്, സി.എം.പി. ഫവാസ് (വൈ.പ്രസിഡന്‍റുമാര്‍), .ജി. മുബശ്ശിര്‍ (സെക്രട്ടറി), കെ.പി. അശ്ഹര്‍, .സി. സാബിത്ത് (ജോ.സെക്രട്ടറിമാര്‍), .ജി. ഖലീല്‍ (വര്‍ക്കിംഗ് സെക്രട്ടറി), റഫീഖ് മൗലവി (ട്രഷറര്‍)
-ഹാരിസ് എ.സി.-

ഫറൂഖ് ഈസ്റ്റ് നെല്ലൂര്‍ SKSSF യൂണിറ്റ് പുതിയ ഭാരവാഹികള്‍

മന്‍സൂര്‍ അലി (പ്രസിഡന്‍റ്), ജാസിര്‍, സിദ്ദീഖ് (വൈ.പ്രസിഡന്‍റുമാര്‍), മുഹമ്മദ് ഹസീബ് (സെക്രട്ടറി), കെ.മുനീര്‍, നൌഷാദ്, മുനീര്‍ (ജോ. സെക്രട്ടറിമാര്‍), ജാഫര്‍ (വര്‍ക്കിംഗ് സെക്രട്ടറി), സൈതലവി (ട്രഷറര്‍), കെ. ഷാഹുല്‍ ഹമീദ് (കൗണ്‍സിലര്‍)
-ഷാഹുല്‍ ഹമീദ്-

കുന്നിനുമീതല്‍ യൂണിറ്റ് രൂപീകരിച്ചു

കൂത്ത്പറന്പ് കുന്നിന് മീതല്‍ യൂണിറ്റ് രൂപീകരിച്ചുമഹല്ല് ഖത്തീബ് അബ്ദുറഹ്‍മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. SKSSF ജില്ലാ സെക്രട്ടറി സലാം ദാരിമി അദ്ധ്യക്ഷത വഹിച്ചുമേഖലാ സെക്രട്ടറി സലീം മാലിക് ആശംസകള്‍ അര്‍പ്പിച്ചു
പി.കെ. മുഹമ്മദ് അര്‍ശാദ് (പ്രസിഡന്‍റ്), പി. മുഹമ്മദ് റനീസ്, കെ.എം. മുഹമ്മദ് റാസിക് (വൈ.പ്രസിഡന്‍റുമാര്‍), പി.കെ. മുഹമ്മദ് ജാസ്സര്‍ ബിന്‍ ജലാല്‍ (ജന. സെക്രട്ടറി), പി. മുഹമ്മദ് അനീസ് (വര്‍ക്കിംഗ് സെക്രട്ടറി), പി.കെ. മുഹമ്മദ് ഷര്‍നാസ്, പി.പി. മുഹമ്മദ് ബാസിം, കെ.പി. മുഹമ്മദ് ഷര്‍നാസ് (ജോ. സെക്രട്ടറിമാര്‍), പി. തഫ്സീര്‍ (ട്രഷറര്‍), ശബീര്‍, പി. ശാനിദ്, പി. അശ്കര്‍, മുഹമ്മദ് ശിബില്‍ പി.കെ., അന്‍വര്‍, ശഹീദ് (വര്‍ക്കിംഗ് കമ്മിറ്റി മെന്പര്‍മാര്‍)
-യാസര്‍ പി.കെ.-

ദാറുല്‍ഹുദാ സംഘം യാത്രതിരിക്കും

തിരൂരങ്ങാടി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മത രാഷ്ട്രീയനേതാക്കളുടെ പ്രത്യേക ക്ഷണപ്രകാരം അവിടങ്ങളിലെ വൈജ്ഞാനിക സംരംഭങ്ങളെ വിലയിരുത്തുന്നതിന്റെ ഭാഗമായി ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സംഘം 18ന് യാത്ര തിരിക്കും. ബംഗാള്‍, ആസാം, മേഘാലയ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് സന്ദര്‍ശിക്കുന്നത്. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തില്‍ സെക്രട്ടറി യു. ശാഫി ഹാജി, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, അബ്ദുല്‍റഷീദ് ഹാജി ചെമ്മാട്, കെ.ടി. ജാബിര്‍ ഹുദവി പറമ്പില്‍പീടിക എന്നിവരാണ് യാത്രതിരിക്കുന്നത്. ഇവിടങ്ങളിലെ മുസ്‌ലിം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഇവര്‍ പ്രമുഖ മത രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

വിജയതീരം ദ്വിദിന പഠന ക്യാന്പ്

പ്രോഗ്രാം മാറ്റിവെച്ചു

ദുബൈ : ദുബൈ തൃശൂര്‍ ജില്ലാ കമ്മിറ്റി ദുബൈ സുന്നി സെന്‍ററില്‍ വെച്ച് ഇന്ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഖുര്‍ആന്‍ ക്ലാസ് ചില സാങ്കേതിക കാരണങ്ങളാല്‍ അടുത്ത വ്യാഴാഴ്ചയിലേക്ക് (25-11-2010) മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
-സവാദ് കെ.എസ്., സെക്രട്ടറി, തൃശൂര്‍ ജില്ല, ദുബൈ-

ഏവര്‍ക്കും എസ്.കെ.എസ്.എസ്.എഫ് ന്യൂസ് ബ്ലോഗിന്‍റെ

ബലിപെരുന്നാള്‍ ആശംസകള്‍

-ന്യൂസ് ബ്ലോഗ് ടീം-

സപ്ലിമെന്റ് പുറത്തിറക്കി

ചിത്താരി: സൌത്ത് ചിത്താരി ഹയാതുല്‍ ഇസ്ലാം മദ്രസ യൂനിറ്റ് സമസ്ത കേരള സുന്നി ബാലവേദി (എസ്.കെ.എസ്.ബി.വി) യുടെ നേത്രത്വത്തില്‍ ഈദ്‌ സപ്ലിമെന്റ് പുറത്തിറക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ നിസാര്‍ ദാരിമി, ഖലീല്‍ മൌലവി ബെളിഞ്ചം, എന്നിവര്‍ ലേഖനം എഴുതുന്നു. ജമാത്ത് കമ്മിറ്റി ഭാരവാഹികള്‍ സപ്ലിമെന്റില്‍കൂടി ഈദ് സന്ദേശവും നല്‍കുന്നുണ്ട്. കൂടാതെ മദ്രസയുടെ അവസാന പൊതു പരീക്ഷായില്‍ നേടിയ നൂറുമേനി വിജയത്തെ കുറിച്ചും ഈ ബഹുവര്‍ണ്ണ സപ്ലിമെന്റില്‍ ഫോട്ടോ സഹിതം വിവരിക്കുന്നുണ്ട്.

കുവൈത്ത് സുന്നി കൗണ്‍സില്‍ ഈദ് സ്നേഹ സംഗമം ഖൈത്താനില്‍

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദുല്‍ അദ്ഹാ ദിനത്തില്‍ അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ഈദ് സംഗമം ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. 16-11-2010 ചൊവ്വാഴ്ച ഈദ് ദിനത്തില്‍ വൈകുന്നേരം 5 മണി മുതല്‍

വിജയതീരം ദ്വിദിന പഠന ക്യാന്പ് - എസ്.വി. മഹുമ്മദ് അലി മാസ്റ്റര്‍ നേതൃത്വം നല്‍കുന്നു

SKSSF മൊട്ടമ്മല്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ സന്ദേശം ഇന്ന്

മൊട്ടമ്മല്‍ : SKSSF മൊട്ടമ്മല്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ സന്ദേശം 15.11.2010 (ഇന്ന്) വൈകീട്ട് 7.30ന് നടക്കും. ഹാരിസ് അല്‍ ഹസനിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടി താജുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്തീഫ് ദാരിമി മപ്പാട്ടുകര മുഖ്യപ്രഭാഷണം നടത്തും.
-ഹാരിസ് എ.സി.-

സബീലുല്‍ ഹിദായ ഇസ്‌ലാമിക് കേളേജ് വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനംചെയ്തു.

വേങ്ങര : പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കേളേജ് വിദ്യാര്‍ഥി യൂണിയന്‍ പാണക്കാട്  ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. മീറാന്‍ സഅദ് ദാരിമി അധ്യക്ഷതവഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സി.പി. സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗം ടി. അബ്ദുല്‍ഹഖ്, അബ്ദുല്‍ഖാദര്‍ അന്‍വരി, മുഹ്‌യുദ്ദീന്‍ ഹുദവി, ശറഫുദ്ദീന്‍ ഹുദവി, ബഷീര്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു.

റിലീഫ് വിതരണം ചെയ്തു

ഫറോക്ക് : ഫറോക്ക് റെയ്ഞ്ചിലെ മദ്രസ്സകളില്‍ ജോലി ചെയ്യുന്ന 102 അധ്യാപകര്‍ക്ക് റെയ്ഞ്ച് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലീഫ് വിതരണം നടത്തി. വിതരണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എം.സി.എം. ഹനീഫ, എം.പി. ഹസ്സന്‍കോയ, എം. ഉസ്മാന്‍, കെ. മുഹമ്മദ് ബാവ എന്നിവര്‍ റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് വിതരണം നടത്തി.

എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍

കരുവാരകുണ്ട് : കുട്ടത്തി എസ്.കെ.എസ്.എസ്.എഫ് രൂപവത്കരണയോഗം മഹ്ബൂബ് ഫൈസി ഉദ്ഘാടനംചെയ്തു. മുജീബ് ഫൈസി അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: നാറന്‍തൊടിക മുജീബ് ഫൈസി (പ്രസി.), പി. അന്‍ഷദ്, ഫസ്‌ല് എം (വൈ. പ്രസി.), എം. അറഫുദ്ദീന്‍ (സെക്ര.), നൂര്‍മുഹമ്മദ്, പി. ഫാരിസ് (ജോ. സെക്ര.), കെ. സിബ്ഹത്ത് (ട്രഷ.).

ഹാദിയ 15 കേന്ദ്രങ്ങളില്‍ ഈദ്‌സംഗമം നടത്തും

തിരൂരങ്ങാടി : ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയ ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ ഈദ്‌സംഗമം നടത്തും. 18, 19, 20 തീയതികളിലായാണ് സംഗമം. ദാറുല്‍ഹുദ രജതജൂബിലി ആഘോഷങ്ങള്‍കൂടി ലക്ഷ്യമിട്ടാണ് പരിപാടി.

ഈദ് മീറ്റും ഇശല്‍ വിരുന്നും

ദുആ സമ്മേളനം നടന്നു.

കരിങ്കല്ലത്താണി : തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട്‌നേര്‍ച്ചയുടെ പ്രധാനചടങ്ങായ ദിക്‌റ്ദുആ സമ്മേളനം വിവിധപരിപാടികളോടെ നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഉണ്ണിക്കോയതങ്ങള്‍, കോയക്കുട്ടി മുസ്‌ലിയാര്‍, അബ്ദുള്‍റഹിമാന്‍ മുസ്‌ലിയാര്‍, ഉസ്മാന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.

എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ബോഡി യോഗം കളത്തൂര്‍ സുന്നി മഹലില്‍ നടന്നു

കളത്തൂര്‍ : എസ്.കെ.എസ്.എസ്.എഫ്. കളത്തൂര്‍ശാഖ ജനറല്‍ബോഡി യോഗം കളത്തൂര്‍ സുന്നി മഹലില്‍ നടന്നു. സൈഫുദ്ദീന്‍ മൊഗ്രാല്‍ ഉദ്ഘാടനംചെയ്തു. അബ്ദുറസ്സാഖ് അധ്യക്ഷനായി. ഖാദര്‍ കളത്തൂര്‍ സ്വാഗതവും കെ.സക്കറിയ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: റിസ്‌വാന്‍ (പ്രസി.), സക്കറിയ (സെക്ര.), ഹനീഫ് (ഖജാ.).

സമാധാനത്തിനായി കൂട്ടായ ശ്രമം വേണം മുനവ്വറലി തങ്ങള്‍

നാദാപുരം : ചേലക്കാട് ഭാഗങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്ത് സമാധാനം ഉറപ്പുവരുത്താന്‍ കൂട്ടായ ശ്രമം നടത്തണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

ബലിപെരുന്നാള്‍ സന്ദേശം നല്‍കി.

വെളിയങ്കോട് : ടൗണ്‍ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ സന്ദേശം നല്‍കി. കെ. അബൂബക്കര്‍ഫൈസി ഉദ്ഘാടനംചെയ്തു. കെ. മുബാറക്മൗലവി, എം. ഇബ്രാഹിംഫൈസി, നിസാമുദ്ദീന്‍നിസാമി, ടി.വി.സി അലി, എന്‍.കെ. മാമുണ്ണി, സി.എ. ജബാര്‍, ശറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുല്‍ ഗഫൂര്‍ മൗലവിയുടെ പ്രഭാഷണം

കൊടുവള്ളി ഇസ്‌ലാമിക് സെന്റര്‍ ദഅ്‌വാ സംഗമം ഞായറാഴ്ച (ഇന്ന്)

കൊടുവള്ളി : കൊടുവള്ളി ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വലാത്ത് മജ്‌ലിസും ദഅ്‌വാ സദസ്സും ഞായറാഴ്ച വൈകിട്ട് 6.30-നു ഇസ്‌ലാമിക് സെന്ററില്‍ നടക്കും. വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ നേതൃത്വം നല്‍കും. ഹസ്സന്‍ ദാരിമി പൂനൂര്‍ മുഖ്യപ്രഭാഷണം നടത്തും.
-Ubaid Rahmani-

എടയാറ്റൂര്‍ പള്ളി ഇന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും ചെയ്യും

മേലാറ്റൂര്‍ : എടയാറ്റൂര്‍ വടക്കേത്തലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മസ്ജിദ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ളുഹ്ര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
-Ubaid Rahmani-