കൊടക്: സമൂഹത്തിന്റെ നാനോന്മുഖ പുരോഗതിക്ക് മത, ഭൗതീക വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്താന്‍ സമന്വയ വിദ്യാഭ്യാസത്തെ സമൂഹം ഏറ്റെടുക്കണമെന്ന് എസ്.കെ.എസ്.ബി.വി സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളുടെ ധാര്‍മികമുന്നേറ്റത്തിന് സമന്വയ വിദ്യാഭ്യാസം കൊണ്ട് സാധ്യമാണെന്നും ക്യാംപ് അഭിപ്രായപ്പെട്ടു. ക്യാംപ് കൊടക് സൊണ്ടിക്കുപ്പ ശിഹാബ് തങ്ങള്‍ സ്മാരക ശരീഅത്ത് കോളജില്‍ എസ്.കെ.ജെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹുസൈന് കുട്ടി മൗലവി പുളിയാട്ടുകുളം ഉദ്ഘാടനം ചെയ്തു. ചെയര്മാന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി കൊടക് അബ്ദുറഹ്മാന് മുസ്്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
മീറ്റ് ദ ലീഡര്‍ സെഷനില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ സംവദിച്ചു. ജബ്ബാര്‍ ഹുദവി, ഹസന് കുഞ്ഞി ഹാജി, ഉസ്മാന് ഫൈസി, മുഹമ്മദ് സൊണ്ടികുപ്പ, സൈനുദ്ദീന്‍ ഫൈസി, ശഫീഖ് മണ്ണഞ്ചേരി, മനാഫ് കോട്ടോപ്പാടം, അംജിദ് തിരൂര്‍ക്കാട്, ഫുഹാദ് വെള്ളിമാട്കുന്ന്, സഅദലി കോട്ടയം, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ ദര് അലി ആലുവ, മുബശ്ശിര്‍ വയനാട് സംസാരിച്ചു. അഫ്സല് രാമന്തളി സ്വാഗതവും ഫര്ഹാന് കൊടക് നന്ദിയും പറഞ്ഞു.