SKSSF കാമ്പസ് വിംഗ് കാമ്പയിനുകള്‍ ജൂലൈ 1 മുതല്‍

ബാംഗ്ലൂര്‍ : തുടര്‍ പഠനാര്‍ത്ഥവും മറ്റും ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മ്മികതയുടെയും നീതിയുടെയും ശബ്ദമുയര്‍ത്തിക്കൊണ്ട് മോറല്‍ റവല്യൂഷന്‍ ഫോര്‍ കാമ്പസ് ഡെവലപ്മെന്റ് എന്ന പ്രമേയത്തില്‍ SKSSF കാമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ വിവിധ കാമ്പയിനുകള്‍ക്ക് ജൂലൈ 1 മുതല്‍ തുടക്കം കുറിക്കും. മെമ്പര്‍ഷിപ്പ് കാമ്പയിന്‍, റമളാന്‍ കാമ്പയിന്‍, പേഴ്സണല്‍ ഡവലപ്മെന്റ് ക്ലാസ്സുകള്‍, പുതിയ ആന്റീറാഗിംഗ് ക്സോഡ് രൂപീകരണം, സ്പെഷ്യല്‍ ഇസ്ലാമിക് ക്ലാസുകള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ജൂലൈ 6 ന് SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന തസ്കിയത്ത് ക്യാമ്പ് 2014 വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഉപരിപഠനാര്‍ത്ഥം ബാംഗ്ലൂരിലെത്തിയ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് സംബന്ധമായ വിഷയങ്ങള്‍, റാഗിംഗ് സംബന്ധമായ കേസ് ഫയലിംഗ്, യാത്രാ സംബന്ധമായ ഡയറക്ഷന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് കാമ്പസ് വിംഗ് ഹെല്‍പ് ഡെസ്കുമായി ബന്ധപ്പെട്ട് പരിഹാരം തേടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ : 08123401706, 08892805058, ഇമെയില്‍ : skssfblrhelpdesk@gmail.com
കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പുതുവര്‍ഷത്തില്‍ കൂടുതല്‍ ഹോസ്റ്റര്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി SKSSF ഹെല്‍പ്ഡെസ്ക് കണ്‍വീനര്‍ ശഹഫാദ് വില്ലനൂര്‍ അറിയിച്ചു. റംസാന്‍ മാസത്തിലെ പ്രത്യേക ആരാധനയായ തറാവീഹ് നിസ്കാരത്തിന് വേണ്ടി വാഫി, ഹുദവി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പ്രഗല്‍ഭരായ ഇമാമുമാരെ ആവശ്യമുള്ളവര്‍ക്കും ഹെല്‍പ് ഡെസ്കിനെ സമീപിക്കാമെന്ന് ചാപ്റ്റര്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് 8123401706.
- Muhammed vanimel, kodiyura