തിരൂരങ്ങാടി : വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മ ഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം നാളെ (06/07/14) സമാപിക്കും. സമാപന സമ്മേളനം പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സമസ്ത പ്രസിഡന്റ് സി. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ സമാപന ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും.
ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങല്‍ ഉദ്ഘാടനം ചെയ്യും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. വിനോദം വിനാശത്തിന്റെ കെണിവലകള്‍ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. പി.വി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരിക്കും. സമാപന ദുആക്ക് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University