ആത്മ ശുദ്ധീകരണത്ത് വിശുദ്ധ മാസത്തെ വിനിയോഗിക്കുക : ഹൈദരലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : വിശ്വാസികള്‍ക്ക് പവിത്രമാക്കപ്പെട്ട മാസമാണ് വിശുദ്ധ റമാദന്‍. ആത്മശുദ്ധീകരണത്തിനും ജീവിത സംസകരണത്തിനും ഈ പുണ്യമാസത്തെ വിനിയോഗിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകരമായ സംസാരങ്ങളും അസഭ്യങ്ങളും ഉപേക്ഷിക്കാതെ നോമ്പിന്റെ പേരില്‍ അന്ന പാനീയങ്ങള്‍ കഴിക്കാതിരിക്കുന്നത് അള്ളാഹുവിന് തീരെ താല്‍പര്യമില്ലെന്നാണ് നബി വചനം. വിനോദങ്ങളും ആഭാസങ്ങളും ലോക സംസ്‌കാരത്തെ കീഴ്‌പെടുത്തി കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹത്തില്‍ ആത്മീയ ചൈതന്യം വളര്‍ത്താനും ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ വഴി നമുക്കിടയില്‍ പ്രയാസങ്ങളനനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളെത്തിക്കാനും വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി
തിരൂരങ്ങാടി : വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണത്തിന് പ്രൗഡഗംഭീര തുടക്കം. വിജ്ഞാന സാഗരം തീര്‍ത്ത ഹാദിയ റമദാന്‍ പ്രഭാഷണത്തിന്റെ  ഉദ്ഘാടന ദിവസമായ ഇന്നലെ ഹിദായ നഗരിയിലേക്കൊഴുകിയത് ആയരിങ്ങളായിരുന്നു. ദാറുല്‍ ഹുദാ വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും യൂ.ബാപ്പുട്ടി ഹാജി നഗരിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കി. കാളാവ് സൈദലവി മുസ്‌ലിയാര്‍, സി.യൂസുഫ് ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ..എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്,  യു.ശാഫി ഹാജി ചെമ്മാട്, മുക്ര അബൂബക്കര്‍ ഹാജി, ഇബ്രാഹിം കുട്ടി ഹാജി എടരിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ഡോ.കെ.ടി റബീഉള്ള സംബന്ധിക്കും.
5 ന്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 6 ന് സമാപന സമ്മേളനം പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സമസ്ത പ്രസിഡന്റ് ആനക്കര  സി. കോയക്കുട്ടി മുസ്‌ലിയാര്‍  സമാപന ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും.
- Darul Huda Islamic University