അമിനി ദ്വീപ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്ബോധന സദസ്സ് സംഘടിപ്പിച്ചു

ലക്ഷദ്വീപ് : റമളാനിനെ അര്‍ഹിക്കുന്ന രീതിയില്‍ വരവേല്‍ക്കുന്നതിന് സമൂഹത്തെ സജ്ജമാക്കാന്‍ SKSSF അമിനി ദ്വീപ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റമളാന്‍ ഒരുക്കം ഉദ്ബോധന സദസ്സ് സംഘടിപ്പിച്ചു. സയ്യിദ് റഫീഖ് തങ്ങളുടെ (പ്രസി. കിഴക്ക് യൂണിറ്റ്) അധ്യക്ഷതയില്‍ ഉസ്താദ് അയ്യൂബ് ദാരിമി (വൈ.പ്രസിഡന്റ്) പരിപാടി ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ മാമാങ്കങ്ങള്‍ നാട്ടില്‍ പൊടിപൊടിക്കുമ്പോള്‍ ഈ വിശുദ്ധ ദിനരാത്രികളില്‍ സമയത്തിന്റെ വില മനസ്സിലാക്കി വിശ്വാസികള്‍ കരുതിയിരിക്കണമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാഫിള് ജഅ്ഫര്‍ ഹുസൈന്‍ യമാനി മുഖ്യപ്രഭാഷണം നടത്തി. പാപമോചനത്തിന്റെ മാസമായ പരിശുദ്ധ റമളാനെ ഇസ്ലാമിക മൂല്യത്തോടെയും ചിട്ടയോടെയും വരവേല്‍ക്കാന്‍ മുഖ്യപ്രഭാഷണത്തിലൂടെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. നിസാര്‍ ഫൈസി സ്വാഗതവും സെന്ട്രല്‍ കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം ഫൈസി സമാപന പ്രസംഗവും നടത്തി.
- skssf dweep