ഹാദിയ റമദാന്‍ പ്രഭാഷണത്തിന് ഒരുക്കങ്ങളായി. പ്രഭാഷണം ജൂലൈ 2-6 തിയ്യതികളില്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്ക് കീഴില്‍ വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മ ഹര്‍ഷം എന്ന പ്രമേയത്തില്‍ ജൂലൈ 2 മുതല്‍ നടത്തപ്പെടുന്ന റമദാന്‍ പ്രഭാഷണത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ജൂലൈ 2,3,5,6 തിയ്യതികളില്‍ വാഴ്‌സിറ്റി കാമ്പസില്‍ ഡോ. യൂ ബാപ്പുട്ടി ഹാജി നഗറില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പ്രമുഖ യുവ പണ്ഡിതന്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
2 ന് ബുധനാഴ്ച രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.  കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മുഖ്യാതിഥിയായിരിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വി.സി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. 
3 ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ഡോ.കെ.ടി റബീഉള്ള സംബന്ധിക്കും.
5 ന്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരിക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സി. മമ്മൂട്ടി എം.എല്‍.എ സംബന്ധിക്കും. 
6 ന് സമാപന സമ്മേളനം പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സമസ്ത പ്രസിഡന്റ് സി. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍  സമാപന ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ : 1. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, 2. ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട, 3. പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, 4. എം.കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, 5. കെ.കെ മുഹമ്മദലി ഹുദവി വേങ്ങര.
- Darul Huda Islamic University