കുമ്പഡാജ :പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.മെമ്പര്‍ഷിപ്പ് ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കുമ്പഡാജ ക്ലസ്റ്റര്‍ ലീഡര്‍ഷിപ്പ് പാര്‍ലമെന്റ് പ്രസിഡണ്ട് ജലാലുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ആദം ദാരിമി നാരമ്പാടി വിഷയം അവതരിപ്പിച്ചു. റസാഖ് അര്‍ശദി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, അബ്ദുള്‍ ഖാദര്‍ കുമ്പടാജ, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്, ബി.എം.അശ്‌റഫ്, ഹമീദ് ഹാജി അന്നടുക്ക, മുസ്തഫ ഫൈസി തുപ്പക്കല്‍, ഉമ്മര്‍ നടുവീട് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കാമ്പയിന്റെ ഭാഗമായി കുമ്പടാജ, ബെളിഞ്ചം, കുതിങ്കില-തുപ്പക്കല്‍, മാര്‍പ്പിനടുക്കം, അന്നടുക്ക, മുക്കൂര്‍ ശാഖകളില്‍ നേതൃസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ നിരീക്ഷകന്‍മാരെ ചുമതലപ്പെടുത്തി.