കാസര്‍കോട് : സമസ്ത കേന്ദ്ര മുശാവറാ പ്രസിഡണ്ടും കേന്ദ്ര ഫത്ത്‌വ കമ്മിറ്റി അംഗവുമായ മര്‍ഹൂം റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്റെ പേരില്‍ സുന്നീ യുവജനസംഘം കുമ്പടാജ പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ സമ്മേളനവും ദിഖ്‌റ്-ദുഅ മജ്‌ലിസും സംഘടിപ്പിച്ചു. ബെളിഞ്ചം ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്റര്‍ ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് എസ്.വൈ.എസ്. പ്രസിഡണ്ട് ഫസല്‍ റഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് ശൈഖുന എം.എ.ഖാസിം മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, മണ്ഡലം എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി എം.എ.ഖലീല്‍, മുഹമ്മദലി മൗലവി പടന്നക്കാട്, എന്‍.ബി.അശ്‌റഫ് ഫൈസി, കെ.എച്ച്.അശ്‌റഫ് ഫൈസി കിന്നിംഗാര്‍, അഹമ്മദ് മൗലവി എ.പി.സര്‍ക്കിള്‍, ലത്തീഫ് മാര്‍പ്പിനടുക്കം, മൊയ്തു മൗലവി പള്ളപ്പാടി, അബ്ദുള്ള ഹാജി പോസോളിക, മൊയ്തീന്‍കുട്ടി ബൈരമൂല, മുഹമ്മദ് ഹാജി കുതിങ്കില, അബ്ദുല്ല ഗോളികട്ട, ഹസന്‍ ദര്‍ക്കാസ്, ബി.എം.അശ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.