മനാമ: ശൈഖുനാ കാളമ്പാടി ഉസ്‌താദിനു ശേഷം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്ലിയാരെ സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകവും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫും അനനുമോദിച്ചു.
മുസ്ലിം കേരളത്തിന്റെ ആധികാരിക പരമോന്നത പണ്‌ഢിത സഭയായ സമസ്‌തയുടെ അദ്ധ്യക്ഷ പദവിക്ക് ആത്മീയതയിലും പാണ്‌ഢിത്യത്തിലും പാരമ്പര്യത്തിലും തികച്ചും യോഗ്യനനാണ് ശൈഖുനയെന്നും അദ്ധേഹത്തെ തിരഞ്ഞെടുത്തുള്ള സമസ്‌ത മുശാവറാ തീരുമാനനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും നേനതാക്കള്‍ അനുമോദന സന്ദേശത്തില്‍ അറിയിച്ചു.
ദീര്‍ഘ കാലത്തെ സമസ്‌ത പ്രസിഡന്റായിരുന്ന ശൈഖുനനാ കണ്ണിയ്യത്തുസ്‌താദിന്റെ അരുമ ശിഷ്യനനായ അദ്ധേഹത്തിന് കണ്ണിയ്യത്തുസ്‌താദിന്റെ പാതയില്‍ തന്നെ സമസ്‌തയെ നയിക്കാന്‍ സാധ്യമാവട്ടെ എന്നും അദ്ധേഹത്തിന് ആഫിയത്തുള്ള ദീര്‍ഘായുസ്സിന് വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും നേനതാക്കള്‍ അഭ്യര്‍ത്ഥിച്ചു.