എസ്.കെ.എസ്.എസ്.എഫ്.മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു

കാസര്‍കോട് : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ ഉല്‍ഘാടനം കുമ്പോല്‍ സയ്യിദ് .കെ.എസ്.അലി തങ്ങള്‍ നിര്‍വ്വഹിച്ചു. കാമ്പയിന്‍ നവംബര്‍ 1 മുതല്‍ 31 വരെ വിതരണവും ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ശാഖാ, ക്ലസ്റ്റര്‍,മേഖല കമ്മിറ്റികള്‍ നിലവില്‍ വരും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, വൈസ് പ്രസിഡണ്ട് ഹാശിം ദാരിമി ദേലമ്പാടി,ഓര്‍ഗനൈസിംഗ് സെക്രട്ടറി മെയ്തുചെര്‍ക്കള, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, ആലികുഞ്ഞി ദാരിമി ,ഹമീദ് ഫൈസി, കുഞ്ചാര്‍ അബ്ദുല്ല ഫൈസി, ശരീഫ് നിസാമി മുഗു, ജമാല്‍ ദാരിമി, കെ.എം.ശറഫുദ്ദീന്‍, സിദ്ദീഖ് മണിയൂര്‍, അശ്‌റഫ് നെക്ക്രാജ, അബൂബക്കര്‍ സാലുദ് നിസാമി, ഫാറൂഖ് കൊല്ലമ്പാടി, ലത്തീഫ് കൊല്ലമ്പാടി, സുഹൈര്‍ അസ്ഹരി സംബന്ധിച്ചു.