കാസര്‍കോട് : ജിന്നും മുജാഹിദും പരിണാ മങ്ങളുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി നവമ്പര്‍ മുതല്‍ ജനുവരി വരെ എസ്.കെ. എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിന്‍ കാസര്‍കോട് ജില്ലയില്‍ ആദര്‍ശ സമ്മേളനത്തോടെ ഉജ്വലതുടക്കം.മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി ആദര്‍ശസമ്മേളനങ്ങള്‍, മുഖാമുഖം, ലഘുലേഘ വിതരണം, ആദര്‍ശ വിശദീകരണ സി.ഡി.വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കാമ്പയിന്‍ സമസ്ത കേന്ദ്ര മുശാവറാ അംഗം എം.എ.ഖാസിം മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.സംസ്ഥാന ഇസ്തിഖാമ കമ്മിറ്റി ചെയര്‍മാന്‍ സലീം ഫൈസി ഇര്‍ഫാനി എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി.അശ്‌റഫ് മിസ്ബാഹി, അബ്ദുള്‍ ഖാദര്‍ ഫൈസി ചെങ്കള, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍,എസ്.പി.സലാഹുദ്ദീന്‍, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, സയ്യിദ് ഹുസൈന്‍ തങ്ങള്‍, കെ.എം.ശറഫുദ്ദീന്‍,മുനീര്‍ ബന്താട,് ടി.ഡി.അഹമ്മദ് ഹാജി, ആലികുഞ്ഞി ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.