കുവൈത്ത് സുന്നി കൗണ്‍സില്‍ ശൈഖുനാ കോയക്കുട്ടി ഉസ്താദിനെ അനുമോദിച്ചു

കുവൈത്ത്: ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡണ്ടായി നിയമിക്കപ്പെട്ട ശൈഖുനാ ഉസ്താദ്‌ സി. കോയക്കുട്ടി മുസ്ലിയാരെ കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ അനുമോദിച്ചു.. നിറഞ്ഞ പാണ്ഡിത്യത്തിന്റെയും എളിമയുടെയും ഉടമയായ ഉസ്താദിന്റെ നേത്രത്വം ഈ പണ്ഡിത സഭക്കൊരു മുതല്‍കൂട്ടാണ്. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ അരുമ ശിഷ്യനും കൂടിയായ ഉസ്താദിന് ദീര്‍ഘ കാലം ഈ പ്രസ്ഥാനത്തെ നയിക്കാനുള്ള ആഫിയത്തും ദീര്‍ഘായുസ്സും അല്ലാഹു നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സുന്നി കൗണ്‍സില്‍ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു.