കല്‍പ്പറ്റ: സമസ്ത പ്രസിഡണ്ടായിരുന്ന ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വേര്‍പാടിന്റെ 40 ആം നാള്‍ നവംബര്‍ 10(ശനി) ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ-പ്രാര്‍ത്ഥനാ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡണ്ട് ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പങ്കെടുക്കും. പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം കോയക്കുട്ടി മുസ്‌ലിയാര്‍ പങ്കെടുക്കുന്ന ജില്ലയിലെ ആദ്യത്തെ പരിപാടിയാണിത്.
അനുസ്മരണ സംഗമം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത പ്രസിഡണ്ട് സി കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
മൗലിദ് സദസ്സിന് വി മൂസക്കോയ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ മഞ്ചേരി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, ടി സി അലി മുസ്‌ലിയാര്‍, പി അബ്ബുല്ലക്കുട്ടി ദാരിമി, അബൂബക്കര്‍ ഫൈസി മണിച്ചിറ, ഉബൈദുല്ല ഫൈസി വാണിയമ്പലം നേതൃത്വം നല്‍കും. കെ കെ അഹ്മദ് ഹാജി, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, എ കെ സുലൈമാന്‍ മൗലവി, പി സുബൈര്‍, നാസര്‍ മൗലവി സംബന്ധിക്കും.