കല്‍പ്പറ്റ: ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 ന് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യലയത്തില്‍ നടക്കുന്ന കാളമ്പാടി ഉസ്താദ് അനുസ്മരണ-പ്രാര്‍ത്ഥനാ സംഗമത്തിന്റെ ഭാഗമായി ജില്ലാ എസ് കെ എസ് എസ് എഫ് സ്‌പെഷ്യല്‍ മീറ്റ് ശനിയാഴ്ച രാവിലെ 11 മണിക്ക് കല്‍പ്പറ്റ സമസ്ത ഓഫീസില്‍ നടക്കും.പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, സംഗമത്തിന് അന്തിമ രൂപം കാണുന്നതിനും വേണ്ടിയാണ് സ്‌പെഷ്യല്‍മീറ്റ് ചേരുന്നത്. ജില്ലാ മേഖലാ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഉപവിഭാഗങ്ങളുടെ ഭാരവാഹികള്‍ പങ്കെടുക്കും. ഇബ്രാഹിം ഫൈസി പേരാല്‍, സി പി ഹാരിസ് ബാഖവി കമ്പളക്കാട്, എ കെ സുലൈമാന്‍ മൗലവി, മുഹമ്മദ് ദാരിമി വാകേരി, ശംസുദ്ദീന്‍ റഹ്മാനി, കുഞ്ഞിമുഹമ്മദ് ദാരിമി, കെ അലി മാസ്റ്റര്‍, എം കെ റഷീദ് മാസ്റ്റര്‍ സംബന്ധിക്കും.