മക്ക: ഹജ്ജിന്റെ സുകൃതവുമായി പരിശുദ്ധ ഹറമില്‍! നിന്ന് ഹാജിമാര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇന്ത്യയിലേക്കുള്ള ആദ്യവിമാനം വ്യാഴാഴ്ചയാണ്. പതിമൂന്ന് നഗരങ്ങള്‍ വഴിയാണ് 1.70 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര തുടരുക.
ഹജ്ജ് കമ്മിറ്റി മുഖേനയുള്ള കേരളത്തിലേക്കുള്ള ആദ്യവിമാനം 16 ന് മദീനയില്‍ല്‍ നിന്ന് പുറപ്പെടും. തിരിച്ചുപോരുന്നതിന് മുമ്പ് തീര്‍ഥാടകര്‍ക്ക് മദീന സന്ദര്‍ശിക്കാനുള്ള അവസരം നല്‍!കും വിധത്തിലാണ് കേരളത്തില്‍! നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. മിനയിലെ ചടങ്ങുകള്‍ പൂര്‍!!ത്തിയാക്കി ഹാജിമാര്‍!! മക്കയിലേക്ക് തിരിച്ചവന്നു തുടങ്ങിയതോടെ രണ്ടുമൂന്നു ദിവസമായി ആളൊഴിഞ്ഞിരുന്ന മക്ക നഗരി വീണ്ടും ജനസമുദ്രമായി.
വിദാഇന്റെ ത്വവാഫിനും മറ്റുമായാണ് തീര്‍!ഥാടകര്‍! രണ്ടാമതും ഹറമിന്റെ പരിസരത്തേക്ക് ഒഴുകുന്നത്. മിക്കവാറും ഹാജിമാര്‍! ഇന്നലെ രാത്രിയോടെ തന്നെ മിനായിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ശേഷിച്ചവര്‍ ഇന്നും ജംറകളില്‍ കല്ലേറ് നടത്തി എല്ലാം കര്‍മങ്ങളും പൂര്‍!ത്തിയാക്കി മിനായില്‍ നിന്ന് മക്കയിലേക്ക് തിരിക്കും. അതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്മങ്ങള്‍!!ക്ക് പരിസമാപ്തിയാകും.
കാര്യമായി പ്രശ്‌നങ്ങളൊന്നുമില്ലാതെ ഈ വര്‍ഷം ഹജ്ജ് പൂര്‍ത്തീകരിക്കാനായതില്‍ സുഊദി രാജാവ് സന്തോഷം രേഖപ്പെടുത്തി. ഹാജിമാരുടെ തിരക്കിനു സാധ്യതയുള്ള ഭാഗങ്ങളിലും മറ്റുമെല്ലാം ശക്തമായി സുരക്ഷാക്രമീകരണങ്ങളാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്.
വിമാനത്താവളങ്ങളില്‍ എത്തേണ്ടത് ആറു മണിക്കൂര്‍ മുമ്പുമാത്രം
ജിദ്ദ: മടക്കയാത്രയുടെ ആറ് മണിക്കൂര്‍ മുമ്പ് മാത്രമേ തീര്‍ഥാടകരെ വിമാനത്താവളങ്ങളിലെത്തിക്കാവൂ എന്ന് ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മദീനത്തുല്‍ ഹുജ്ജാജ് വഴി പോകുന്നവര്‍ക്ക് എട്ട് മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്.
തീര്‍ഥാടകരുടെ മടക്കയാത്ര സമയം ഉറപ്പുവരുത്തണമെന്ന് മുത്വവഫ് സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. പട്ടണങ്ങള്‍ക്കിടയിലെ യാത്ര ഹജ്ജ് ട്രാന്‍സ്പോര്‍ട്ടേഷന് കീഴിലെ ബസുകളിലായിരിക്കണം. താമസ കേന്ദ്രങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് നിശ്ചയിച്ച സമയക്രമം പാലിക്കണം.24 മണിക്കൂര്‍ മുമ്പ് യാത്രാഷെഡ്യൂള്‍ ഹജ്ജ് മന്ത്രാലയത്തെ അറിയിച്ചിരിക്കണം. നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഹജ്ജ് തീര്‍ഥാടകര്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചുപോകണമെന്ന് പാസ്പോര്‍ട്ട് അധികൃതരും ഉണര്‍ത്തി. പാസ്പോര്‍ട്ട് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിവിധ പ്രവേശനകവാടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത സമയത്ത് തിരിച്ചുപോകാത്തവര്‍ക്ക് ജോലിയും താമസവും നല്‍കരുതെന്നും സ്വദേശികളോടും വിദേശികളോടും ഉണര്‍ത്തിയിട്ടുണ്ട്.