കാസര്‍കോട് : കാസറകോടിന്റെ സമഗ്രവികസന ലക്ഷ്യമിട്ട് ഡോ.പി.പ്രഭാകരന്‍ കമിഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിയന്തിരമായും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട്‌വരണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാബിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസിതാവനയില്‍ ആവശ്യപ്പെട്ടു.കമീഷന്‍ റിപ്പോര്‍ട്ടിലെ പദ്ധതികള്‍ യാധത്ഥ്യമാകുന്നതോടെ കാസര്‍കോട് ജില്ലയുടെ മുഖഛായതന്നെ മാറുകയും ഇത് ജില്ലയുടെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്തുകയും ചെയ്യും. കേരളത്തില്‍ ഒരുപാട് കമിഷനുകള്‍ രൂപീകരിക്കുകയും അവര്‍ സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ ചിലവഴിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അവയെക്കയും ചുവപ്പ്‌നാടയ്ക്കുള്ളില്‍ കുടുങ്ങിയ ചരിത്രമാണുള്ളത്. ഈ ദുരവസ്ഥ പ്രഭാകരന്‍ കമിഷന്‍ റിപ്പോര്‍ട്ടിന് വരാതിരിക്കാന്‍ ജില്ലയിലെ രാഷ്ട്രീയഭേതമന്നേ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഐക്യത്തോടെ സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു.