മതവിദ്യാഭ്യാസത്തിന്റെ അഭാവം ഉത്തരേന്ത്യയെ പിന്നിലാക്കി: ബശീറലി ശിഹാബ് തങ്ങള്‍


തിരൂരങ്ങാടിമതവിദ്യഭ്യാസത്തിന്റെ അഭാവം ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ വിദ്യാഭ്യാസ പരമായും സാമൂഹി കമായും ഏറെ പിന്നിലാക്കിയെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ദാറുല്‍ ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു)2012- 13 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നി ര്‍വ്വ ഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. 
സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ്മ പദ്ധതി പാണക്കാട് സയ്യിദ് ഹിശാമലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന മീറ്റ് ദ ലീഡര്‍ സെഷനില്‍ എം.എസ്.എഫ്. സംസ്ഥാന ട്രഷറര്‍ അഫ്‌സല്‍ റഹ്മാന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി, ഹസന്‍ കുട്ടി ബാഖവി കൊണ്ടൊട്ടി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിക പഠന വിഭാഗം തലവന്‍ ഡോ.അക്തറുല്‍ വാസി, ഐ.യു.എം മലേഷ്യ പ്രൊഫസര്‍ ഹിക്മതുല്ല ബാബു എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തി.