മലപ്പുറം: പാരമ്പര്യമായി വിശ്വസിച്ചു വരുന്ന ആചാര അനുഷ്ഠാനങ്ങളെ മുന്‍ഗാമികളുടെ വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമായി സ്വയം അര്‍ത്ഥം നല്കി ആദര്‍ശവ്യതിയാനം സൃഷ്ടിക്കുന്നവര്‍ക്കും ലോകത്തു തന്നെ മാതൃകയാകും വിധം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ അനുകരിക്കുന്നവര്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കില്ലെന്ന്SKSSF മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
''വിമോചനത്തിന് പോരിടങ്ങളില് സാഭിമാനം'' എന്ന മുദ്രാവാക്യവുമായി മെമ്പര്‍ഷിപ്പ് കാമ്പയിന് ആചരിക്കുന്നതിന്റെ ഭാഗമായി രണ്ടായിരത്തി ഒരുനൂറ്റി മുപ്പത്തിഏഴ് (2137)ശാഖകളില്‍ അംഗത്വ വിതരണത്തിന്ന് മേഖല, ജില്ല നേതാക്കള്‍ നേതൃത്വം നല്കി. ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണ ഉല്‍ഘാടനം പാണക്കാട് നൂര്മഹലില് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, തിരുവനന്തപുരം ഗവ: എഞ്ചിനീയറിങ്ങ് കോളേജ് സെക്കന്റിയര്‍ വിദ്യാര്‍ത്ഥി ജാവേദ് ഹൂസൈന് തലക്കടത്തൂരിന് നല്കി നിര്‍വ്വഹിച്ചു.
26 മേഖലകളില്‍നിന്നും പുതുതായി അംഗത്വത്തിന്ന് അപേക്ഷ നല്കിയവര്ക്കും വിതരണം ചെയ്തു. 4 ാം തിയ്യതി ഞായറാഴ്ച 3 മണിക്ക് പുത്തണത്താണിയിലും മലപ്പുറത്തും മേഖല സാരഥി സംഗമങ്ങളില്‍ മേഖല വിപചനത്തിന്ന് അന്തിമ രൂപം നല്‍കും. 8 ാം തിയ്യതി വ്യാഴം 3 മണിക്ക് മലപ്പുറം സുന്നിമഹലില്‍ ജില്ല, മേഖല നിരീക്ഷകന്മാര് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ സംഗമിക്കുന്ന ജില്ലാ മുശാവറയില്‍ അംഗത്വ വിതരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ഇലക്ഷന് മാന്വല്‍ വിശകലനവും നടക്കും
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പി. എം. റഫീഖ് അഹ്മദ് അദ്യക്ഷത വഹിച്ചു. ജാഫര്‍ ഫൈസി പഴമള്ളൂര്‍, ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍, വി.കെ. ഹാറൂന്‍ റഷീദ്, ജലീല്‍ ഫൈസി അരിമ്പ്ര, ഷംസുദ്ദീന് ഒഴുകൂര്‍, കെ.ടി. അമാനുള്ള, കെ.പി. സിദ്ദീഖ് ചെമ്മാട്, സഹീര്‍ അന്‍വരി പുറങ്ങ്, റഹീം കൊടശ്ശേരി, ഇ.സാജിദ് തിരൂര്‍, അബ്ദുറഹ്മാന് ദാരിമി മുണ്ടേരി, ശിഹാബ് കുഴിഞ്ഞോളം, അലി അക്ബര്‍ ഊര്‍ക്കടവ്, ഇബ്റാഹീം ഫൈസി ഉഗ്രപുരം, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ പങ്കെടുത്തു.