മതവിരുദ്ധ നിലപാടുകള്‍; എം.ഇ.എസ് മാപ്പു പറയണം: എസ്.വൈ.എസ്

My Photoമലപ്പുറം: മതവിരുദ്ധ നിലപാടുകളുമായി രംഗപ്രവേശം ചെയ്യുന്ന എം.ഇ.എസ് മുസ്്‌ലിംസമൂഹ ത്തോടു മാപ്പു പറയണമെന്ന് കെ കെ എസ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നിയുവജന സംഘം മണ്ഡലം സെക്രട്ടറിമാരുടെ യോഗം ആവശ്യപ്പെട്ടു. മതനിയമങ്ങള്‍പണ്ഡിതന്മാര്‍ പറയട്ടെ. വിവരമില്ലാത്തവര്‍ മതവിഷയങ്ങളില്‍ ഇടപെടുന്ന രീതിഅനുവദിക്കില്ല.മതകാര്യങ്ങള്‍ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മതപണ്ഡിതന്മാര്‍രേഖപ്പെടുത്തിയതാണെന്നും പണ്ഡിതരുടെ പിന്തുണയില്ലാതെ മതകാര്യങ്ങളെവ്യാഖ്യാനിക്കുന്നത് അപകടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വിവിധ മതാചാരങ്ങളെ കൂട്ടിക്കുഴച്ച് മതസ്വഭാവങ്ങളെ മലിനമാക്കുന്നത് അപലപനീയമാണ്.നിലവിളക്ക്, ഓണം, പെരുന്നാള്‍, നബിദിനം, ക്രിസ്മസ്, ശ്രീകൃഷ്ണ ജയന്തി തുടങ്ങികേരളത്തില്‍ നിലനില്‍ക്കുന്ന എല്ലാ ആചാരങ്ങളിലും മതവിഭാഗങ്ങള്‍ക്ക് വ്യക്തമായകാഴ്ചപ്പാടുണ്ട്.
ജില്ലാ ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ്ദാരിമി മുതിരിപ്പരമ്പ്, കുഞ്ഞിപ്പോക്കര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, അശ്‌റഫ്മുസ്്‌ല്യാര്‍, ഒ ടി മുസ്തഫ ഫൈസി, മജീദ് ദാരിമി, ഖാസിം ഫൈസി പോത്തന്നൂര്‍, കെ കെഎസ് ബി തങ്ങള്‍, കാളാവ് സൈതലവി മുസ്്‌ല്യാര്‍, കരീം ദാരിമി ഓമാനൂര്‍, വി കെ എച്ച്റഷീദ്, സി കെ ഹിദായത്തുല്ല, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, സലീം എടക്കര, ഹസന്‍ സഖാഫിപൂക്കോട്ടൂര്‍ സംസാരിച്ചു.