സമസ്ത: 'സേ' പരീക്ഷ ഇന്ന്; പരീക്ഷാര്‍തികള്‍ ഹാള്‍ ടിക്കറ്റുമായി ഹാജരാകണം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജൂണ്‍ 30, ജുലൈ 1 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആന്‍ഡമാന്‍, മലേഷ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ 9135 മദ്‌റസകളിലെ 5, 7, 10, +2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പൊതുപരീക്ഷയില്‍ ഒരുവിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ സെപ്തംബര്‍ 2 ഞായറാഴ്ച 116 കേന്ദ്രങ്ങളില്‍ നടക്കും.
സേ പരീക്ഷക്ക് അപേക്ഷയും, ഫീസും അടച്ച വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മുഖേനെ അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റുമായി പരീക്ഷാ ദിവസം 10.30 ന് അതാത് പരീക്ഷാ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.