ശിഥീകരണ ശക്തികളെ തിരിച്ചറിയണം: എസ്.വൈ.എസ്

My Photoചേളാരി: കേരള മുസ്‌ലിങ്ങളുടെ പുരോഗതികള്‍ക്കും വളര്‍ച്ചക്കും കാരണം അവരുടെ ഐക്യവും, മതവിദ്യാഭ്യാസവുമാണ് ഈ നേട്ടം കൈവരിക്കാനായതിന് മഹല്ല് സംവിധാനങ്ങളാണ് ഉപയോഗ പ്പെടുത്തിയത്. പ്രവാചകന്റെ കാലത്തോ, തൊട്ടടുത്ത കാലത്തോ സ്ഥാപിതമായ മഹല്ല് സംവിധാനങ്ങളും, നേത്യരീതികളും പിന്‍കാല സമൂഹം പകര്‍ത്തി വികസിതമാക്കുകവഴി മുസ്‌ലിങ്ങള്‍ക്ക് ആഭ്യന്തര ശക്തിയും, ബഹുസ്വര സമൂഹത്തിന്റെ ആദരവും കൈവരിക്കാനായി. ചില ശക്തികള്‍ മഹല്ല് തലങ്ങളില്‍ നടത്തുന്ന ശൈഥല്ല്യങ്ങള്‍ മുസ്‌ലിങ്ങള്‍ തിരിച്ചറിയണം. അനൈക്യം വളര്‍ത്തുന്നത് മതവിരുദ്ധവും, കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് മഹാ അപവാദവുമായി ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.
പള്ളി-മദ്‌റസകളും, മതപഠനവും തടസ്സപ്പെടുത്തുന്ന വിധവും, മഹല്ലുകള്‍ തകര്‍ക്കുന്ന വിധവും ചിലര്‍ നടത്തുന്ന നീക്കത്തില്‍ നിന്ന് തല്‍പരകക്ഷികള്‍ വിട്ടുനില്‍ക്കണം. വിശുദ്ധ ഇസ്‌ലാം വാണിജ്യവസ്തുവോ, അധികാരങ്ങള്‍ ധനാഗമന ഉപകരണമോ അല്ല. ദീനീ ചലനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാക്കി മുസ്‌ലിം ഉമ്മത്തിനിടയില്‍ അനൈക്യം സ്യഷ്ടിക്കുന്ന അപകടകരമായ പ്രവണത വളര്‍ത്തുന്നവരെ തിരിച്ചറിയണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സുന്നി യുവജന സംഘം സാരഥിസംഗമം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പ്രെ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു.