കോഴിക്കോട്: സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക മഹാസമ്മേളനം 2014 ഏപ്രില്‍ മാസം കാസര്‍ഗോഡ് വെച്ച് നടത്തുവാനും പ്രഖ്യാപന സമ്മേളനം 2012 ഡിസംബര്‍ 19ന് തിരുവനന്തപുരത്ത് നടത്തുന്ന തിനും ചേളാരിയില്‍ ചേര്‍ന്ന സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സില്‍ മീറ്റ് തീരുമാനിച്ചു.പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് 20 മാസത്തെക്കുള്ള പ്രവര്‍ത്തന കലണ്ടര്‍ കരട് പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. ''അഹ്‌ലുസുന്ന: വല്‍ജമാഅ:'' സമ്മേളന പ്രമേയമായി യോഗം തെരഞ്ഞെടുത്തു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദര്‍ അലിശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഘടന ആരംഭിക്കുന്ന ''സ്‌കൂള്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസ് & ഹ്യൂമന്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ പ്രൊജക്ടും സമ്മേളന പ്രൊജക്ടും പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു.
പി.പിമുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മുത്തേടം, എം.പി.മുസ്തഫല്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അഹ്മദ് തെര്‍ളായി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, എന്‍.പി.അബ്ദുറഹിമാന്‍ കാസര്‍ഗോഡ്, പി.പി.മുഹമ്മദ് കുട്ടി കണ്ണൂര്‍, സുബൈര്‍ കണിയാമ്പറ്റ് വയനാട്, നാസര്‍ഫൈസി കോഴിക്കോട്, സലീം എടക്കര മലപ്പുറം, സലാഹുദ്ദീന്‍ ഫൈസി പാലക്കാട്, ഉമ്മര്‍ കുഞ്ഞ് ആലപ്പുഴ, സൈതലവി മുസ്‌ലിയാര്‍ നീലഗിരി, ശഹീദ് ഫൈസി കൊല്ലം, ഇല്യാസ് ഫൈസി തൃശൂര്‍, മൂജീബ് ഫൈസി പൂലോട് സംസാരിച്ചു.