മുസ്ലിം വേട്ടക്കെതിരെ താക്കീതായി മലപ്പുറത്ത് SKSSF ബഹുജനറാലി

മുസ്ലിം വേട്ടക്കെതിരെ എസ്.കെ.എസ്.എസ്.എഫ്
മലപ്പുറത്ത് സംഘടിപ്പിച്ചബഹുജനറാലി
 ബഹു .
അബ്ദുസ്സമദ് പൂക്കോട്ടൂര്‍  ഉദ്ഘാടനം ചെയ്യുന്നു 
മലപ്പുറം: മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ വെകിയെങ്കിലും അനുവദിക്കപ്പെടുമ്പോള്‍ അനര്‍ഹമായി അവര്‍ പലതും നേടുന്നു എന്ന പ്രചാരണവുമായി രംഗത്തുവരുന്ന എസ്.എന്‍.ഡി.പിയും എന്‍.എസ്.എസ്സും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സുന്നി മഹല്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍, ശഹീര്‍ അന്‍വരി, ജലീല്‍ ഫൈസി അരിമ്പ്ര, ആശിഖ് കുഴിപ്പുറം, ബി.എസ്.കെ. തങ്ങള്‍, മജീദ് ഫൈസി ഇന്ത്യനൂര്‍, റഹീം കൊടശ്ശേരി, സാജിദ് മൗലവി തിരൂര്‍, ജലീല്‍ പട്ടര്‍കുളം, ഷംസുദ്ദീന്‍ ഒഴുകൂര്‍, ജഹ്ഫര്‍ ഫൈസി പഴമള്ളൂര്‍, ശിഹാബ് കുഴിഞ്ഞൊളം, റവാസ് ആട്ടീരി, അലി അക്ബര്‍ ഊര്‍ക്കടവ്, റഫീഖ് ഫൈസി തെങ്ങില്‍ എന്നിവര്‍ നേതൃത്വംനല്‍കി.
സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമാപനസംഗമത്തില്‍ ഹാജി കെ. മമ്മദ് ഫൈസി, ബഷീര്‍ പനങ്ങാങ്ങര, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.എച്ച്. ത്വയ്യിബ് ഫൈസി, സലീം എടക്കര, കെ.കെ.എസ്. തങ്ങള്‍, ചെറുകുളം അബ്ദുള്ള, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, നൗഷാദ് മണ്ണിശ്ശേരി, എ.കെ. ആലിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. റഫീഖ് അഹമ്മദ് തിരൂര്‍ സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.