വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ സജ്ജരാവുക
ജിദ്ദ : പുണ്യങ്ങള്‍ പൂത്തുലയുന്ന വിശുദ്ധ റമളാന്‍ പടിവാതില്‍ എത്തിനില്‍ക്കുമ്പോള്‍ ആത്മസംസ്കരണത്തിന്റെയും പാപമോചനത്തിന്റെയും അനുഗ്രഹ വര്‍ഷത്തിന്റെയും നിറവസന്തമായ പുണ്യ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തെയ്യാരെടുക്കണമെന്നു ജിദ്ദ പാലക്കാട് ജില്ലാ എസ്.വൈ.എസ് ആഹ്വാനം ചെയ്തു. വിശ്വാസിയുടെ ഹൃദയത്തിലെ പാപക്കറകളെയും മാലിന്യങ്ങളെയും പരിശുദ്ധ റമളാന്‍ കഴുകി വൃത്തിയാക്കുന്നു. പാപ കൂമ്പാരങ്ങളാല്‍ പരലോക വിജയത്തിലേക്കുള്ള മാര്‍ഗം ഇരുളടഞ്ഞു പോയ അടിമക്ക് അതുവഴി നേര്‍മാര്ഗ്ഗതിലെക്കും ശാശ്വത വിജയത്തിലെത്തിച്ചേരുവാനും സാധിക്കുകയും ചെയ്യും..റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്നാ വിഷയത്തില്‍ ജില്ലാ കമ്മിറ്റി പ്രത്യാക പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കും ..യോഗത്തില്‍ എസ്.വൈ .എസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ അദ്ദ്യക്ഷത വഹിച്ചു. ഉസ്താദ് ടി .എച്ച് . ദാരിമി ഉദ്ഘാടനം ചെയ്തു , കരീം ഫൈസി , അബൂബക്കര്‍ ദാരിമി , മുസ്തഫ അനവരി എന്നിവര്‍ സംബന്ദിച്ചു .
യോഗത്തില്‍ വെച്ച് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികലായി : പ്രസിടണ്ട് അലി മുസ്ലിയാര്‍ നാട്ടുകല്‍ , വൈസ് പ്രസിടണ്ട് അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട് , ഹബീബ് പട്ടാമ്പി , സുലൈമാന്‍ ഫൈസി ....ജനറല്‍ സെക്രട്ടറി നൗഷാദ് അന്‍വരി മോളൂര്‍ , ജോ സെക്രെടറി നൌഫല്‍ താളിയില്‍, അസീസ് കോട്ടോപ്പാടം , ജാബിര്‍- ഓര്‍ഗനൈസിംഗ് സെക്രടറി കബീര്‍ മണ്ണാര്‍ക്കാട് , ട്രഷറര്‍ സമദ് കൊടക്കാട് എന്നിവരെയും തിരഞ്ഞെടുത്തു