എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട്ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 7 ന് ബേവിഞ്ചയില്‍

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആറ് മാസ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി ജില്ലാ കൗണ്‍സില്‍ ക്യാമ്പ് ജൂലൈ 7 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ ന്യൂ ബേവിഞ്ച ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍ വിഷയം അവതരിപ്പിക്കും. ക്യാമ്പില്‍ ജില്ലയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരെയും നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.