SKSSF ഈദ്‌ മീറ്റ്‌ സംഘടിപ്പിച്ചു

ദുബൈ SKSSF ഈദ്‌ മീറ്റ്‌ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
ദുബൈ : SKSSF ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേര ലാന്റ്‌മാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഈദ്‌ മീറ്റ്‌ സംഘടിപ്പിച്ചു. സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇബ്‌റാഹീം നബി (അ) എന്ന പിതാവിന്റെയും ഹാജറ ബീവി എന്ന മാതാവിന്റെയും ഇസ്‌മാഈല്‍ നബി (അ) എന്ന മകന്റെയും ത്യാഗമാര്‍ന്ന ജീവിതം ഓരോ കുടുംബങ്ങള്‍ക്കും മാതൃകയാണെന്ന്‌ തങ്ങള്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അബ്‌ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു.

20 വര്‍ഷമായി ദുബൈ സുന്നി സെന്റര്‍ മദ്‌റസയില്‍ സ്വദര്‍ മുഅല്ലിമായി സേവനമനുഷ്‌ഠിക്കുന്ന അബ്‌ദുല്‍ നാസര്‍ മൗലവി, dubaiskssf.com വെബ്‌സൈറ്റ്‌ ശില്‍പി മൂസക്കുട്ടി കൊടിഞ്ഞി, ഏറ്റവും നല്ല സംഘടനാ പ്രവര്‍ത്തകനായി തെരഞ്ഞെടുത്ത യൂസുഫ്‌ കാലടി എന്നിവരെ സംഗമത്തില്‍ വെച്ച്‌ ആദരിച്ചു. അബ്‌ദുല്‍ ഖാദര്‍ അല്‍ അസ്‌അദി, സൈനുല്‍ ആബിദീന്‍ വാഫി എന്നിവര്‍ പ്രഭാഷണം നടത്തി. പാപ്പിനിശ്ശേരി ജാമിഅ അല്‍ അസ്‌അദിയ്യ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ ബുര്‍ദ മജ്‌ലിസും പുളിങ്ങം ബശീറിന്റെ നേതൃത്വത്തിലുള്ള മുഹ്‌യിദ്ദീന്‍ മാല ആലാപനവും സംഗമത്തിന്‌ മാറ്റ്‌ കൂട്ടി. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും എം.ബി.എ. ഖാദര്‍ നന്ദിയും പറഞ്ഞു.