കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍
സംഘടിപ്പിച്ച മര്‍ഹബ ഈദ് ഫെസ്റ്റില്‍
 മുസ്തഫ ദാരിമി ഈദ് സന്ദേശം നല്‍കുന്നു
കുവൈത്ത് സിറ്റി : ബലിപെരുന്നാളിനോ ടനുബന്ധിച്ച് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി മര്‍ഹബ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടന്ന ഈദ് സൗഹൃദ സംഗമം ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി ഈദ് സന്ദേശം നല്‍കി. മന്‍സൂര്‍ ഫൈസി, ഉസ്‍മാന്‍ ദാരിമി, കുഞ്ഞിമുഹമ്മദ് പേരാന്പ്ര, ഇല്‍യാസ് മൗലവി, ഇഖ്ബാല്‍ മാവിലാടം തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ അംഗങ്ങള്‍ ഒരുക്കിയ ഹൃദ്യമായ ഇശല്‍ വിരുന്ന് അരങ്ങേറി. ജനറല്‍ സെക്രട്ടറി മുഹമ്മദ് പുതുപ്പറന്പ് സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.