തിരൂരങ്ങാടി : ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം
മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവി മൗലദ്ദവീല(ഖ.സി) തങ്ങളവര്‍കളുടെ
173-ാമത് ആണ്ടുനേര്‍ച്ച നവംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 കൂടിയ ദിവസങ്ങളില്‍
വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില് ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി
യോഗം തീരുമാനിച്ചു. ലക്ഷകണക്കിനു തീര്ത്ഥതാടകര് പങ്കെടുക്കുന്ന
നേര്‍ച്ചയോടനുബന്ധിച്ച് കൊടികയറ്റം, കൂട്ടസിയാറത്ത്, ഉദ്ഘാടന സമ്മേളനം,
മതപ്രഭാഷണം, മൗലിദ് പാരായണം, ദിക്റ് ദുആ സമ്മേളനം, അന്നദാനം, ഖത്മ് ദുആ എന്നിവ
നടത്തപ്പെടും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം
ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി. ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി
കോട്ടക്കല്‍.,യു. ശാഫി ഹാജി ചെമ്മാട്, ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.