പൊന്നാനി: അവധിക്കാലത്ത് വിദ്യാർത്ഥികളിൽ ധാർമികബോധം വളർത്താനും സാമൂഹ്യ സേവന സന്നദ്ധത ഉണർത്താനും എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് കുരുന്നുകൂട്ടം ക്യാമ്പുകൾ സജീവമായി. യൂണിറ്റ്റ്റ് തലങ്ങളിലും മദ്റസാ തലങ്ങളിലുമാണ് ചെറിയ കുട്ടികൾക്കായി അവധിക്കാല വിദ്യാർത്ഥി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. നന്മയാർന്ന ജീവിതം നയിക്കാനും മികച്ച പെരുമാറ്റങ്ങൾ പരിശീലിക്കാനും സേവനപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നേതൃപാടവം വളർത്താനുമുതകുന്ന ക്ലാസ്സുകളാണ് ക്യാമ്പുകളിലൂടെ നൽകുന്നത്. എസ് കെ എസ് എസ് എഫ് പൊന്നാനി ക്ലസ്റ്ററിലെ വിവിധ യൂണിറ്റുകളിൽ കുരുന്നുകൂട്ടം ക്യാമ്പുകൾക്ക് തുടക്കമായി മരക്കടവ് ബദരിയാ മദ്രസയിൽ മേഖലാ പ്രസിഡന്റ് നസീർ അഹ്മദ് ഹുദവി ഉദ്ഘാടനം ചെയ്തു. ഇ. കെ. ജുനൈദ് അധ്യക്ഷത വഹിച്ചു. വി. സിറാജുദ്ദീൻ മാസ്റ്റർ ക്ലാസ്സെടുത്തു.
പുതുപൊന്നാനി യൂണിറ്റ് എസ് കെ എസ് എസ് എഫ് കുരുന്നുകൂട്ടം ക്യാമ്പ് ഇസ്ലാമിക് സെന്ററിൽ സംസ്ഥാന കൗൺസിലർ സി. കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. പി പി എ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രെൻറ് ട്രെയിനർ എ എം ശൗക്കത്ത് ക്ലാസ്സെടുത്തു. പി പി ഷാഫി, കെ വി കഫീൽ, അസ് ലം സി, ഇക് രിമത്ത് പ്രസംഗിച്ചു.
പൊന്നാനി ടൗൺ യൂണിറ്റ് തെക്കേപ്പുറം ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ നടത്തിയ ക്യാമ്പ് സദർ മുഅല്ലിം പി വി ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു. വി എ ഗഫൂർ, ഇജാസ് റഹ്മാൻ പ്രസംഗിച്ചു. ട്രെന്റ് റിസോഴ്സ് ടീം മെമ്പർ സിറാജുദീൻ പൊന്നാനി ക്ലാസ്സെടുത്തു.
ചിത്രം: പുതുപൊന്നാനി ഇസ്ലാമിക് സെൻററിൽ നടന്ന എസ് കെ എസ് എസ് എഫ് കുരുന്നുകൂട്ടം ക്യാമ്പ്
- CK Rafeeq