മുഅല്ലിം ട്രൈനിങ് ക്യാമ്പ് സമാപിച്ചു

ചേളാരി: സമസ്താലയത്തില്‍ നടന്നുവന്നിരുന്ന മുഅല്ലിം ട്രൈനിങ് സെന്ററി (എം. ടി. സി.) ലെ 14-ാമത് ബാച്ചിന്റെ കോഴ്‌സ് പൂര്‍ത്തിയായി. മദ്‌റസാ പഠനരംഗത്ത് പ്രഗത്ഭരായ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ് എം. ടി. സി. പ്രവര്‍ത്തിക്കുന്നത്. മദ്‌റസാ അധ്യാപന പരിശീലനങ്ങളായ ഹിസ്ബ്, ട്രൈനിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇതോടൊപ്പം ലഭിക്കും. മാറുന്ന കാലത്തിനനുസരിച്ച് എല്ലാ മേഖലയിലും പ്രാവീണ്യമുള്ള അധ്യാപകരെ ഇതിലൂടെ വാര്‍ത്തെടുക്കുന്നു. 40 ദിവസം നീണ്ടുനിന്ന മുഴുസമയ പരിശീലനത്തിന് പ്രഗത്ഭര്‍ ക്ലാസെടുത്തു. സമാപന ചടങ്ങില്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം. എ. ചേളാരി, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, സി. മുഹമ്മദലി ഫൈസി, അലവിക്കുട്ടി ഫൈസി, കെ. ഇബ്രാഹീം മുസ്‌ലിയാര്‍, ഹുസൈന്‍കുട്ടി മൗലവി പ്രസംഗിച്ചു. 
ഫോട്ടോ: മുഅല്ലിം ട്രൈനിങ് സെന്ററിലെ 14-ാമത് ബാച്ച്‌ 
- Samastha Kerala Jam-iyyathul Muallimeen