മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലകസ് പ്രവേശന പരീക്ഷ മെയ് 5 ന്

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലാലിയ്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 5 ന് രാവിലെ 11 മണിക്ക് ക്യാമ്പസില്‍ വെച്ച് നടക്കും. സ്‌കൂള്‍ 5-ാം ക്ലാസും മദ്‌റസ് 4-ാം ക്ലാസും പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് ജലാലിയ്യ ജൂനിയര്‍ കോളേജിലേക്കും, സ്‌കൂള്‍ 7-ാം ക്ലാസും മദ്‌റസ് 6-ാം ക്ലാസുംപൂര്‍ത്തിയായവര്‍ക്ക് ജലാലിയ്യ അഫ്‌ലിയേറ്റട് ജൂനിയര്‍ കേളേജിലേക്കും അപേക്ഷിക്കാം. ഇത് വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് മെയ് 5 രാവിലെ 10 മണിക്ക് സ്‌പോര്‍ട്ട് ആപ്ലികേഷന് അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847 232 786, 9496 446 093 

യാത്ര അയപ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ 


കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ജലാലിയ്യയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രഅയപ്പും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്ലാമിക് ചെയര്‍ നല്‍കുന്ന ഇസ്ലാമിക് സൈക്കോളജി & ലീഡര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ രാവിലെ പത്ത് മണിക്ക് ക്യാമ്പസില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും, കാട്ടുമുണ്ട കുഞ്ഞഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും, ഹിസ്ബ് & ട്രൈനിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ ജിഫ്രി തങ്ങള്‍ വിതരണം ചെയ്യും. സൈക്കോളജി സര്‍ട്ടിഫിക്കറ്റ് ഇസ്ലാമിക് ചെയര്‍ പ്രൊഫസര്‍ ഡോ. എ.ഐ റഹ്മത്തുല്ല വിതരണം ചെയ്യും. മാനു തങ്ങള്‍ വെള്ളൂര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി, ഖാരിഅ് സലാം ദാരിമി കൊളമ്പലം, അലി മുസ്ലിയാര്‍ ചോക്കാട്, കെ.കെ മുഹമ്മദ് ദാരിമി കണ്ണൂര്‍, മൊയ്തീന്‍ കുട്ടി ദാരിമി, സി.എ മുഹമ്മദ് മുസ്ലിയാര്‍, സഅദ് മദനി കുന്നുംപുറം, ഷൗക്കത്ത് സാഹിബ് നിലമ്പൂര്‍, അഹമ്മദ് ദാരിമി, മുഹമ്മദ് കുട്ടി ദാരിമി ദാരിമി കോടങ്ങാട്, നാസിറുദ്ദീന്‍ ദാരിമി, കരീം ദാരിമി മുതവല്ലൂര്‍ പ്രസംഗിക്കും. 
- SMIC MUNDAKKULAM