മധൂര്‍ : എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം 21, 22, 23 തിയ്യതികളില്‍ ഉളിയത്തടുക്ക സണ്‍ഫളവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9. 30 മുതല്‍ 12 മണി വരെ നടക്കും. നാളെ ഉമ്മര്‍ ഹുദവി പൂളപ്പാടും 22ന് ഷൗഖത്തലി മൗലവി വെള്ളമുണ്ടയും 23ന് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളിയും പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സെക്രട്ടറി യു. സഹദ് ഹാജി, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സയ്യിദ് എസ് പി എസ് അബൂബക്കര്‍ തങ്ങള്‍, സയ്യിദ് എം എസ് എ പൂക്കോയ തങ്ങള്‍, എം. എ ഖലീല്‍ അബ്ദുല്‍ ഹമീദ് ഹാജി ചൂരി, ഹനീഫ് മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര, പി. എ അഷ്റഫ് ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- yakoob Niram