മധൂര്‍: എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ഉളിയത്തടുക്ക സണ്‍ഫളവര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി, എസ് വൈ എസ് ജില്ലാ സെക്രട്ടറി യു. സഹദ് ഹാജി ഉദ്ഘാടനം ചെയ്തു, ക്ലസ്റ്റര്‍ പ്രസിഡന്റ് റഷീദ് മൗലവി അറന്തോട് അധ്യക്ഷത വഹിച്ചു. എം എസ് എ പൂക്കോയ തങ്ങള്‍ മുട്ടത്തോടി പ്രാര്‍ത്ഥന നടത്തി, സയ്യിദ് എസ് പി എസ് അബൂബക്കര്‍ തങ്ങള്‍ മാഹിന്‍ നഗര്‍, എസ് വൈ എസ് മണ്ഡലം ജന സെക്രട്ടറി എം എ ഖലീല്‍, എസ് കെ എസ് എസ് എഫ് മേഖല വൈസ് പ്രസിഡന്റ് പി.എ അഷ്‌റഫ്, ക്ലസ്റ്റര്‍ ജന.സെക്രട്ടറി പി.എ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് 22.5.2018 രാവിലെ 9.30 ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും നാളെ മജ്‌ലിസുന്നൂര്‍ സദസ്സോടെ സമാപിക്കും. സയ്യിദ് പൂക്കോയ തങ്ങള്‍ നേതൃത്ത്വം നല്‍കും. അബ്ദുല്‍ മജീദ് ബാഖവി കൊടിവള്ളി പ്രഭാഷണം നടത്തും.
- yakoob Niram